Pages

Popular Posts

Monday, September 16, 2013

വായനയാണ് താരം

വായനയാണ് താരം.അതാണ് നമ്മുടെ കുട്ടികള്‍ക്കില്ലാതെ പോകുന്നത്.വിദ്യാലയത്തിലെ ലൈബ്രറി താഴിട്ട് പൂട്ടുന്ന സംസ്‌കാരമാണ് വിദ്യാലയങ്ങളില്‍ കാണുന്നത്..വിദ്യര്‍ത്ഥികള്‍ക്ക് എല്ലാം അപ്രാപ്യമാക്കുന്ന ന്യായീകരണങ്ങളുമായി ഘോരഘോരം വാചകകസര്‍ത്ത് നടത്തുന്നതില്‍ ഓരോരുത്തരും മികവ് കാണിക്കുന്നു..ലൈബ്രറി ചാര്‍ജുള്ള ടീച്ചര്‍ ആദ്യമായി ചെയ്തത് ഒരു പുതിയ ലോക്ക് വാങ്ങി ലൈബ്രറി അടച്ചു.അതിന്റെ കീ ബാഗില്‍ വെച്ച് നടക്കും..ചില സമയങ്ങളില്‍ സ്റ്റാഫ് റൂമിലിരുന്ന് നിലവിളിക്കും,,അയ്യോ..ഹെന്റെ പെന്‍ഷന്‍..പെന്‍ഷന്‍..അപ്പോള്‍ പ്യൂണ്‍ ആശ്വസിപ്പിക്കും..ഇല്ല ടീച്ചര്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല...ചാവി ബേഗില്‍ തന്നെയുണ്ടല്ലോ..
  

Friday, July 13, 2012

ഭക്ഷ്യസാധനങ്ങള്‍ക്ക് വില കുതിച്ചുയരുന്നു  ഈ സന്ദര്ഭത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ളതു പോലെ കുബൂസ് എന്ന ദേശീയഭക്ഷണം കേരളത്തിലും വിതരണം ചെയ്യോണ്ടതിനെ കുറിച്ച് ഭക്ഷ്യമന്ത്രി ചിന്തിക്കേണ്ടിയിരിക്കുന്നു.

Saturday, July 7, 2012

നവസാമ്രാജത്വം

കോര്‍പറേറ്റുകള്‍
തീരുമാനിക്കും
ചാനലുകള്‍
ഇരയെ സൃഷ്ടിക്കും
പിന്നെ
ദംഷ്ട്രങ്ങള്‍ ആഴ്ത്തി
സര്‍വ്വവും ഹനിക്കും
ചര്‍ച്ചകള്‍
കൊടുമ്പിരികൊള്ളുമ്പോള്‍
നവസാമ്രാജത്വം
കൊളനിവത്കരണം
ആരംഭിക്കുകയായി  

ശ്രദ്ധ


ലിപ്സ്റ്റിക്കിട്ട അധരത്തിലെ ചായം ഇളകാതെ സംസാരിക്കാന്‍ ശീലിപ്പിച്ചതും അല്പം നഗ്നതയൊക്കെ പ്രദര്‍ശിപ്പിച്ച് നടന്നാല്‍ നല്ല ശ്രദ്ധ കിട്ടുമെന്നതും അവളെ പറഞ്ഞ് മനസ്സിലാക്കിയത് അവളുടെ കൂട്ടുകാരിയായിരുന്നു.
ഇത്തരത്തില്‍ നടന്നാല്‍ ജീവിതം ദുസ്സഹമാകുമെന്ന് അവളെ പഠിപ്പിച്ചത് അനുഭവമായിരുന്നു.

ഉമ്മുക്കുലുസു


വിവാഹത്തിന്റെ ആദ്യനാളുകളിലൊന്നില്‍ വിരുന്നിന് പോകാന്‍ നേരം അവള്‍ സാരിയണിഞ്ഞ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു
എങ്ങന്യാ.....ആദ്യായിട്ടാ.....സാരിയുടുക്കുന്നെ...  സാരിയുടെ ഞൊറികള്‍ ശരിപ്പെടുത്തിക്കൊണ്ടിരിക്കെ അവള്‍ ചോദിച്ചു
....നന്നായിട്ടുണ്ട്...ശരിക്കും വടിയിന്‍മേല്‍ ശീല ചുറ്റിയത് പൊലെ.........
കളവ് പറഞ്ഞില്ലങ്കില്‍ ജീവിതം ദുസ്സഹമാകുമെന്ന് എന്നെ പഠിപ്പിച്ചത് ഭാര്യയായിരുന്നു.

Friday, July 6, 2012

വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഒരൂ തുറന്ന കത്ത്

.
                         
ബഹുമാന്യ പ്രസിഡന്റിന് അഭിവാദ്യങ്ങള്‍,                                                                                 13-04-2012
      നമ്മുടെ ജില്ലയിലെ 100 പഞ്ചായത്തുകളില്‍ വെച്ച് പൊന്‍മുണ്ടം ഗ്രാമപഞ്ചായത്തിന് ലഭിച്ച അംഗീകാരം പത്രങ്ങളിലൂടെ അറിഞ്ഞിരിക്കുമല്ലോ..ജൂലൈ 30 ആണല്ലോ,വാര്‍ഷിക കണക്ക് അവതരിപ്പിക്കാനുള്ള അവസന തീയ്യതി,എന്നാല്‍ 2011-12 വാര്ഷിക കണക്ക് ഏപ്രില്‍ 4ന് തന്നെ അവതരിപ്പിച്ച് അവര്‍ അവാര്‍ഡ് കരസ്തമാക്കിയിരിക്കുന്നു.നമ്മുടെ പഞ്ചായത്താകട്ടേ ഭരണ കാര്യങ്ങളിലും മറ്റും ഒച്ചിനെപ്പോലും തോല്‍പിച്ച് കൊണ്ടിരിക്കുകയാണല്ലോ..നൂതനമായ ആശയങ്ങളില്‍ ഊന്നിയുള്ള ഒരു മുന്നേറ്റവും കാണുന്നില്ല,എല്ലാം നല്ല നിലയില്‍ നടക്കുന്നു എന്ന അധരവൃായാമത്തിന് അപ്പുറം കാര്യങ്ങളെല്ലാം നിശ്ചലമായികിടക്കുന്നു..മുന്‍ഭരണസമിതിയുടെ കാലത്ത് വളവന്നൂരിന്റെ വിളക്കുമാടമായ സി,എച്ച്,മുഹമ്മദ് കോയ സ്മാരക ലൈബ്രറി ഏറ്റവും നല്ല നിലയില്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.വൈകീട്ട് 7.30 വരേക്കും പൊതുജനങ്ങള്‍ക്കും വിദൃാര്‍ത്ഥികള്‍ക്കും,പുസ്തകങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു..പത്രങ്ങള്‍,ആനുകാലിക പ്രസിദ്ധീകരണങ്ങള്‍,തൊഴില്‍ വാര്‍ത്ത,ന്യുസ്,റഫറന്‍സിനുള്ള സൗകര്യം,പിന്നീട്‌ലക്ഷം തുക ചിലവഴിച്ച് അറിവിന്റെ അക്ഷയഖനിയായ ലൈബ്രറി വികസിപ്പിക്കുകയും മുകള്‍ നിലയില്‍ എല്‍-സി-ഡി പ്രോജക്ടറടക്കം വിശാലമായ വായനാ ഹാള്‍ സ്ഥാപിക്കുകയും ചെയ്തു..കൂടാതെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങുകയും ചെയ്തു..
           ് ഈ ഭരണസമിതി നിലവില്‍ വന്ന ഉടനെ ഒരു നിവേദനം സമര്‍പ്പിക്കപ്പെട്ടു,(ലൈബ്രറി തുറക്കാത്തത് കൊണ്ട്)ലൈബ്രറിയനെ നിയമിക്കുക,പ്രവര്‍ത്തന സമയം ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുക..പുസ്തകങ്ങള്‍ ലഭ്യമാക്കുക,പൊതുജനങ്ങള്‍ക്ക് ലൈബ്രറിയുടെ സേവനം ലഭ്യമാക്കുക..ഇന്റര്‍നെറ്റ് അവൈലബഌക്കുക
            എന്നാല്‍ ഭരണസമിതിയുടെ നിരുത്തരവാദത്തിന് തെളിവായിക്കൊണ്ടും,നിര്‍ജീവതയുടെ ഭരണത്തിന് സാക്ഷിയായിക്കൊണ്ടും chസ്മാരക ലൈബ്രറി അടഞ്ഞ്തന്നെ കിടക്കുന്നു.്DECCAN chronicle എന്ന പത്രത്തില്‍ ഈയിടെ ഒരു വാര്‍ത്തയുണ്ടായിരുന്നു..അക്ഷരവിരോധികളായ ഒരുകൂട്ടം ആളുകള്‍ ലാറ്റിനമേരിക്കയില്‍ ഒരു പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവത്ര,ഒടുവില്‍ വകുപ്പ് മന്ത്രി പോസിറ്റീവായി ഇടപെട്ടപ്പോള്‍ ആ പഞ്ചായത്തിന് ലാറ്റിനമേരിക്കയിലെ ഏറ്റവും മികച്ച പഞ്ചായത്ത് എന്ന ബഹുമതി ലഭിച്ചുവത്ര..
നമ്മുടെ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ഡോക്ടര്‍ mk.മുനീര്‍ സാഹിബാണങ്കില്‍ അക്ഷര സ്‌നേഹിയും ഗ്രന്ഥരചയിതാവുമാണ്.ഫാഷിസവും സംഘ്പരിവാരും എന്ന് അദ്ദേഹത്തിന്റെ ഗ്രന്ഥം വാങ്ങ്ിക്കൂട്ടിയത് നിരവധി അവാര്‍ഡൂകള്,സാക്ഷാല്‍ ഡോക്ടര് തോമസ് ഐസക്കിനോട് കടപിടിക്കുന്ന രചനാപാടവം. ഹോ..എന്നിട്ടും അദ്ദേഹത്തിന്റെ പിതാവിന്റ പേരിലുളള ലൈബ്രറി അടഞ് തന്നെ കിടക്കുന്നു അതും ആയിരക്കണക്കിന് വിദ്ദ്യര്‍ത്ഥികള്‍ ദിവസവും വന്ന് പോകുന്ന അറിവിന്റെ കേധാരമായ വളവന്നൂരില്‍..നമ്മുടെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എന്തെടുക്കുകയാണ്
ഇനി ബഹുമാന്യ പ്രസിഡന്റിനോട് ഇക്കാര്യം സൂചിപ്പിച്ച് നോക്കുക, ..ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ടല്ലോ..എന്ന ഒഴുക്കന്‍ മറുപടി കേള്‍ക്കാം...വിദ്യയുടെ വെള്ളിവെളിച്ചം കോണ്ട് നാടിനെ മാറ്‌റി പണിയാന്‍ മുന്‍പെ പറക്കേണ്ടവരുടെ സമീപനങ്ങള്‍..അധരവ്യായാമം ശീലമാക്കിയവര്‍,പറയുന്നത് പ്രവര്‍ത്തിപഥത്തില്‍ കാണിച്ച് തരുമെന്ന് പ്രതീക്ഷിക്കുകയല്ലാതെ എന്ത് ചെയ്യാന്‍
           സ്വന്തം കസേരക്ക് പിറകില്‍ സ്തിഥി ചെയ്യുന്ന,  മഹാനായ നേതാവ്  സി.എച്ച് മുഹമ്മദ് കോയയുടെ പേരിലുളള ഈ സ്മാരക ലൈബ്രറി പ്രവര്‍ത്തിപ്പിക്കാന്‍പോലും കഴിയാതെ പോകുന്ന ഈ ഭരണത്തില്‍ നിന്ന് വളവന്നുരിന്റെ വികസന മുരടിപ്പ് എത്രത്തോളമുണ്ടെന്ന് ഊഹിക്കാവുന്നതെയുള്ളൂ..
           ഈ പറയുന്നതില്‍ യാതൊരു രാഷ്ടീയവും കാണേണ്ടതില്ല..നാടിന്റെ നന്‍മക്ക് വേണ്ടിമാത്രം,പ്രിയമുള്ള പ്രസിഡന്റ് ഇനിയെങ്കിലുംഈ ലൈബ്രറി മൂന്ന് മുതല്‍ രാത്രി എട്ട് മണി വരെയെങ്കിലും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ എടുക്കണമെന്നും വിനയപൂര്‍വ്വം ആവശ്യപ്പെടുന്നു..
                                എന്ന്
                                വിപഌവാശംസകളോടെ
                                   sudoorvalavannur@gmail.com
ചര്‍ച്ചകള്‍ വഴിമാറിസഞ്ചരിച്ച് ബന്ധങ്ങള്‍ക്ക് വിള്ളല്‍ വരാതിരിക്കട്ടെ.........