Pages

Popular Posts

Saturday, April 7, 2012

എന്റെ പ്രഥമ രാത്രി

മരച്ചില്ലയിലിരുന്ന് ഇണക്കിളികള്‍ പാടുന്നത് മംഗല്ല്യത്തേ കുറിച്ച് തന്നേ..മോഹങ്ങളുടെ തേരിലേറി നടന്ന എന്റെ പ്രഥമ രാത്രി.ഞാന്‍ അറയിലേക്ക് പ്രവേശിച്ചു..അറേബ്യന്‍ അത്തറിന്റെയും പെര്‍ഫ്യമിന്റെയും മണം..അറയില്‍ നേര്‍ത്ത സംഗീതം,കാമുകിയെ കാണാത്തതിലുള്ള വിരഹമാണ് വരികളില്‍..പുറത്ത് ചാറ്റല്‍ മഴയുടെ സംഗീതം..ഞാന്‍ ബെഡില്‍ ഇരുന്നു..
ബിരിയാണിയുടെ മണം,അയല്‍വാസികള്‍,കുട്ടികള്‍,ബന്ധുക്കള്‍,സുഹ്യത്തുക്കള്‍,ബഹളമയം തന്നെ,എന്റെ സന്തോഷത്തില്‍ പ്രക്യതിയും ചേര്‍ന്നു.ചാറ്റല്‍ മഴ പെരുമഴക്ക് വഴി മാറിയിരിക്കുന്നു.
എന്റെ ബീബിയുടെ പാദപദനിസ്വനം..നാണത്തില്‍ കലര്‍ന്ന മുഖവുമായി എന്റെ ചക്കര അറയിലേക്ക് കാലെടുത്ത് വെച്ചു..മഴയുടെ ഇരമ്പക്കത്തിനൊപ്പം വീശിയടിച്ച കാറ്റില്‍ വ്യക്ഷശിഖരങ്ങള്‍ കിടന്നാടുന്നു..
അവള്‍ പാല്‍ ഗഌസുമായി തലതാഴ്ത്തി നില്‍ക്കുന്നു
നീ അത് ആ ടേബിളില്‍ വെച്ചേക്ക്..എന്നിട്ട് ഇവിടെ വന്നിരിക്കൂ..അവള്‍ വെച്ചു..എന്നിട്ട് ഒരു കരച്ചില്‍..ങ്.ങ്.ങ്ങീ..ങ്ങ്ങ്ീ...അവളുടെ മിനുസമാര്‍ന്ന കവിളിലൂടെ മിഴിനീര്‍..ഞാന്‍ എഴുന്നേറ്റു..കൈകൊണ്ട് തുടക്കാന്‍ ശ്രമിച്ചു..
ബീബി എന്റെ കൈ തട്ടിമാറ്റി..എന്തോരു ശക്തി..
പാവം... കുട്ടുകാരികളെ പിരിഞ വിഷമത്തിലാകും..ഞാന്‍ ബെഡില്‍ കയറികിടന്നു..
നിമിഷങ്ങള്‍ മണിക്കുറുകളായി..
അവള്‍ അരികിലേക്ക് വരുന്നില്ല..സമയം പന്ത്രണ്ട് കഴിഞ്ഞു..നേരിയ മയക്കത്തിലായ ഞാന്‍ ടേബിളിനടുത്തേക്ക് നോക്കി ..ബീബിയെ കാണുന്നില്ല......
ഒടുവില്‍ കണ്ടു..
കട്ടിലിന് താഴെ ചുരുണ്ട് കിടക്കുന്നു...
പുറത്ത് മഴയുടെ ശമനം..കുളിര്‍ കാറ്റിനോപ്പം തണുപ്പ്
അറയിലേക്ക് വീശി..
ഞാന്‍ കട്ടിലില്‍ നിന്ന് ഊര്‍ന്നിറങ്ങി..
"കുല്‍സൂ.....കുല്‍സു...മോളെ.."
"ഊം.."
"നീ ഇങ്ങോട്ട് വാ..നീ എന്റെ ചക്കരയല്ലേ.."
"ഇങള് ...ങട്ട് ..വരരുത്..."
ഞാന്‍ ഇഴന്ന് ചെന്ന് അവളുടെ മൈലാഞ്ചി കൈകളില്‍ പിടിച്ചു...".ആഹ്.....ആഹ്...അയ്യോ..മ്മാ...."
അവള്‍ എന്റെ വിരലില്‍ കടിച്ചു.. എന്റെ നിലവിളി കേട്ട് വീട്ടിലെ ലൈറ്റായ ലൈറ്റുകള്‍ മുഴുവന്‍ തെളിഞ്ഞു....
,

No comments:

Post a Comment