Pages
Popular Posts
-
അതെ =ആയ്കോട്ടെ കോഴിമുട്ട =കൊയ്ട നീ =ഇജ്ജ് പശു =പജ്ജ് പുഴു =പുജ്ജ് വാഴാപഴം =ബായ്ക കുഴി =കുജ്ജ് നെയ്യ് =നെജ്ജ് വീട് =പേര ഇരിക്കൂ =കുതര്ക് വയ്യ...
-
മൂലക്കുരു . പരസ്യം എല്ലായിടത്തും ,, മുളക് തീറ്റ ഒഴിവാക്കിയാല്‍ മല ദ്വാരതേ കാക്കാം ... ചുവന്ന മുളക് ഒഴിവാക്കിയാല്‍ രക്ഷ ..ഈ മുള...
-
കഥ സ്കൂളാണ് .. ഉച്ചക്ക് ...
-
വളവന്നൂര്‍ ചരിത്ര വീഥികളിലൂടെ ...
Monday, April 23, 2012
Wednesday, April 18, 2012
Tuesday, April 17, 2012
ഒന്ന് ചിന്തിചിരുന്നെങ്കില്‍
Monday, April 16, 2012
വ്യാസമഹര്‍ഷിയുടെ പ്രവചനം
ലോകത്തുള്ള ഇതര മതഗ്രന്ഥങ്ങളെയെല്ലാം പോലെ ഹിന്ദു മതഗ്രന്ഥങ്ങളും വരാനിരിക്കുന്ന ഒരു മഹാചാര്യനെ സംബന്ധിച്ച പ്രവചനങ്ങളുള്‍ക്കൊള്ളുന്നുണ്ട്. ഹിന്ദുമതഗ്രന്ഥങ്ങളില്‍ രണ്ടുതരം മഹല്‍വ്യക്തികളെക്കുറിച്ചാണ് പൊതുവെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. അവതാരങ്ങളും ആചാര്യന്മാരുമാണവര്‍ ഋഷികളെന്നും മഹര്‍ഷിമാരെന്നും മന്ത്രദ്രഷ്ടാക്കളെന്നുമെല്ലാം വിളിക്കപ്പെടുന്നത് ആചാര്യന്മാരാണ്. ഇവരുടെ നാമം കൂടുതലായി പ്രയോഗിക്കപ്പെടുന്നത് ലിഖിതരേഖകളോട് ബന്ധപ്പെടുത്തിയാണ്. അവതാരങ്ങളെയാവട്ടെ സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ട് , ധര്‍മസംസ്ഥാപനത്തിന്നുവേണ്ടി പ്രത്യക്ഷപ്പെടുന്ന മഹത്തുക്കളായാണ് ഹൈന്ദവ ഗ്രന്ഥങ്ങള്‍ നമുക്ക് പരിചയപ്പെടുത്തുന്നത്.തികച്ചും വ്യത്യസ്തങ്ങളെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ദൌത്യങ്ങളാണ് ആചാര്യന്മാര്‍ക്കും അവതാരങ്ങള്‍ക്കുമുള്ളത്. പക്ഷെ ഈ രണ്ടു സങ്കല്‍പങ്ങളും ചിലയിടങ്ങളിലെങ്കിലും കൂട്ടിമുട്ടുന്നതായി നമുക്ക് കാണാന്‍കഴിയും. ഉദാഹരണത്തിന് വ്യാസമഹര്‍ഷിയുടെ കാര്യമെടുക്കുക. സാധാരണ ഹിന്ദുക്കള്‍ക്കിടയില്‍ ഇത്രയധികം പരിചിതനായ മറ്റൊരു ആചാര്യനില്ലെന്നതാണ് വസ്തുത. വേദങ്ങളെ നാലായി പരുത്തതും അഷ്ടാദസ പുരാണങ്ങള്‍ രചിച്ചതും മഹാഭാരതം എഴുതിയതുമെല്ലാം വ്യാസമഹര്‍ഷിയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീമഹാദേവീഭാഗവതം പരിചയപ്പെടുത്തുന്ന ഇരുപത്തിയാറ് അവതാരങ്ങളില്‍ വ്യാസനും ഉള്‍ക്കൊള്ളുന്നുവെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അവതാര സങ്കല്‍പവും ആചാര്യ സങ്കല്‍പവും കൂട്ടിമുട്ടുന്ന അപൂര്‍വം രംഗങ്ങളിലൊന്നാണിത്. ഇതില്‍ നിന്ന് ഈ രണ്ടു സങ്കല്‍പങ്ങളും സമാന്തര രേഖകളല്ലെന്ന് നമുക്ക് മനസ്സിലാക്കാം.മഹാവിഷ്ണുവിന്റെ അവതാരങ്ങളിലാണ് ഇന്ന് ഹൈന്ദവര്‍ പൊതുവായി വിശ്വസിക്കുന്നത്. ശിവനും രുദ്രന്‍, ഭവന്‍, മഹാകാലന്‍, അര്‍ധ നാരീശ്വരന്‍ തുടങ്ങിയ ജഢാവിഷ്കാരങ്ങളുണ്ടായിരുന്നുവെന്ന ശൈവ വിശ്വാസം ഇന്ന് പ്രാബല്യത്തിലില്ല. മഹാവിഷ്ണുവിമ്പത്ത് അവതാരങ്ങളുണ്ടെന്നാണ്പൊതുവായ വിശ്വാസം. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ശ്രീഷ്ണന്‍, ബലരാമന്‍, കല്‍ക്കി എന്നിവരാണ് ദശാവതാരങ്ങള്‍. ഇതില്‍ നിന്നു വ്യത്യസ്തമായി ശ്രീ മഹാദേവീ ഭാഗവതം പറയുന്നത് മഹാവിഷ്ണുവിന് ഇരുപത്തിയാറ് അവതാരങ്ങളുണ്ട് എന്നാണ്. ദൈവത്തിന് അസംഖ്യ, അവതാരങ്ങളുണ്ടെന്നും അവയില്‍ പ്രധാനപ്പെട്ടവ മാത്രമാണ് പത്തും ഇരുപത്തിയാറുമായി പരാമര്‍ശിക്കപ്പെടുന്നതെന്നുമാണ് പണ്ഡിതാഭിപ്രായം. 'അവ താരേഹ്യ സാംഖ്യേയഹരേഃ സത്വനിധേര്‍ദ്വിജാ' എന്ന ഭാഗവത വചനപ്രകാരവും അവതാരങ്ങള്‍ അസംഖ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതില്‍ എല്ലാ അഭിപ്രായപ്രകാരവും വരാനിരിക്കുന്ന ഒരേയൊരു അവതാരം മാത്രമേയുള്ളൂ കല്‍ക്കി. കല്‍ക്കിയുടെ അവതാരത്തെയും അന്നുണ്ടാവുന്ന സംഭവങ്ങളെയും കുറിച്ച് വിഷ്ണുപുരാണത്തിലും കല്‍ക്കി പുരാണത്തിലും വിവരിക്കപ്പെട്ടിട്ടുണ്ട്.അവസാനത്തെ അവതാരം എന്ന സങ്കല്‍പത്തിന് സമാന്തരമായി അവസാനം വരാനിരിക്കുന്ന ആചാര്യന്‍ എന്ന തത്വമോ പരാമര്‍ശങ്ങളോ ഹിന്ദുമത ഗ്രന്ഥങ്ങളിലൊന്നും കാണാനില്ലെന്നത് ശരിയാണ്. എന്നാല്‍, വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് വിവരിക്കുന്നതിനിടയില്‍ പ്രസ്തുത സംഭവങ്ങളോടൊപ്പം പ്രത്യക്ഷപ്പെടുന്ന ആചാര്യന്മാരെക്കുറിച്ച് പരാമര്‍ശങ്ങള്‍ അവയിലണ്ട്.വരാനിരിക്കുന്ന ആചാര്യന്മാരെയും അവസാനത്തെ അവതാരത്തെയും കുറിച്ച് ഹിന്ദുമതഗ്രന്ഥങ്ങളില്‍ വന്ന പരാമര്‍ശങ്ങളില്‍ ചിലത് മുഹമ്മദ് നബി(സ)യെക്കുറിച്ചുള്ളവയാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് ഗവേഷണപടുക്കളായ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രസ്തുത അഭിപ്രായങ്ങള്‍ ഉദ്ധരിക്കുക മാത്രമാണിവിടെ ചെയ്യുന്നത്
വ്യാസമഹര്‍ഷിയുടെ പ്രവചനം
for refernce only
വ്യാസമഹര്‍ഷിയും ഹൈന്ദവ ദര്‍ശനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. ആചാര്യനും അവതാരവുമായി വ്യവഹരിക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം. പുരാണങ്ങളില്‍ പ്രധാനപ്പെട്ട അഷ്ടാദശപുരാണങ്ങള്‍ വ്യാസന്റെ രചനയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ പതിനെട്ടണ്ണത്തില്‍ ഭാവി കാര്യങ്ങളെക്കുറിച്ച പ്രവചനങ്ങളുള്‍ക്കൊള്ളുന്ന പുരാണമാണ് ഭവിഷ്യല്‍ പുരാണം. ഈ പുരാണത്തില്‍ മുഹമ്മദ് നബി(സ) യെക്കുറിച്ച് വ്യക്തമായ ചില പ്രവചനങ്ങളുണ്ട്. ഭവിഷ്യല്‍ പുരാണം പ്രതിസര്‍ഗപര്‍വ്വത്തില്‍ പറയുന്നത് കാണുക.
ഏത് സ്മിന്നന്തരേ മ്ളേഛ ആചാര്യേണ സമന്വിത
മഹാമദ ഇതിഖ്യാദ:ഃ ശിഷ്യ ശാഖാ സമന്വിതം
(ഭവിഷ്യല്‍ പുരാണം: പ്രതിസര്‍ഗപര്‍വം മൂന്നാം കാണ്ഡം മൂന്നാം അധ്യായം ശ്ളോകം 5)
(അപ്പോള്‍ മഹാമദ് എന്ന പേരില്‍ വിദേശിയായ ഒരു ആചാര്യന്‍ തന്റെ അനുചരന്മാരോടുകൂടി പ്രത്യക്ഷപ്പെടും).
ഈ പ്രവചനത്തില്‍ 'മഹാമദ്' എന്നു തന്നെ പേരെടുത്തു പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്. ഇതിന്നു ശേഷമുള്ള ശ്ളോകങ്ങള്‍ ഭോജരാജാവുമായി 'മഹാമദ്' എന്ന മഹാചാര്യനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ്. അത് നമുക്കിങ്ങനെ വായിക്കാം.
നൃപാശ്ചേവ മഹാദേവ മരുസ്ഥല നിവാസിനം
ഗംഗാജലൈശ്ച സംസ്നാപ്യം പഞ്ച ഗവ്യ സമന്വിതൈഃ
ചന്ദനാദിഭിരഭ്യര്‍ ച്യതുഷ്ടു വമനസാഹരം
ഭോജരാജ ഉവാച-സമസ്തെ ഗിരിജാനാഥാ
മരുസ്ഥല നിവാസിനേ
ത്രിപുരാ സുരനാശായബഹുമായാ പ്രവര്‍ത്തിനം
മ്ളേഛൈ ഗുപ്തായ ശുദ്ധായ സച്ചിദാനന്ദ രുചിണൈ
ത്വം മാംഹി കിങ്കരം വിദ്ധി ശരണാര്‍ത്ഥം മുപാഗതം
(ശ്ളോകം 6 മുതല്‍ 8വരെ)
(ഭോജരാജാവ് ഗംഗാജലം കൊണ്ടും പഞ്ച ഗവ്യംകൊണ്ടും അദ്ദേഹത്തെ സ്നാനം ചെയ്യിച്ച് മുരുഭുനിവാസിയായ ആ മഹാദൈവദൂതന് നിഷ്കളങ്ക ഭക്തിയാവുന്ന പാരിതോഷികങ്ങള്‍ അടിയറ വയ്ക്കുകയും ഏറ്റവും വലിയ ആദരവ് പ്രകടിപ്പിക്കുകയും ചെയ്ത് പറയും, അല്ലയോ മനുഷ്യരാശിയുടെ അഭിമാനമേ, അറേബ്യാ നിവാസി! അങ്ങയെ ഞാന്‍ വന്ദിക്കുന്നു. പിശാചിനെ നിഗ്രഹിക്കുവാനായി അങ്ങ് മഹത്തായ ഒരു ശക്തി തന്നെ സംഭരിച്ചുവെച്ചിട്ടുണ്ട്. മ്ളേഛന്മാരായ ശത്രുക്കളില്‍ നിന്നെല്ലാം അങ്ങ് സുരക്ഷിതനായിരിക്കുന്നുവല്ലോ. അല്ലയോ സച്ചിദാനന്ദസ്വരൂപമേ, ഞാന്‍ അങ്ങയുടെ ഒരു സേവകന്‍ മാത്രമാണ്. അങ്ങയുടെ തൃപ്പാദങ്ങളില്‍ കിടക്കുന്ന ഒരുവനായി ഈയുള്ളവനെ സ്വീകരിച്ചാലും.)
വരാനിരിക്കുന്ന ആചാര്യന്റെ അനുയായികള്‍ക്കുള്ള അടയാളങ്ങളെക്കുറിച്ചു കൂടി വേദവ്യാസന്‍ പ്രവചിക്കുന്നുണ്ട്. അതിങ്ങനെയാണ്.
ലിംഗഛേദി ശിഖാഹിനഃ ശ്മശ്രുധാരി സുഷക
ഉച്ചാലപീ സര്‍വ്വ ഭക്ഷീ ഭവിഷ്യതി ജനമാം
വിന കൌെശലം ച വശവസ്തോ ഷാം ഭക്ഷയാ മതാമാം
മുസലേനൈവ സംസ്കാരഃ കുശൈരി ഭവിഷ്യതി
തസ്മാന്‍ മുസല വന്തോഹി ജാതയോ ധര്‍മ്മ ദുഷകാഃ
ഇതി പൈശാച ദര്‍മ്മശ്ച ഭവിഷ്യതി മയാകൃതഃ
(ശ്ളോകം 25 മുതല്‍ 28വരെ)
അദ്ദേഹത്തിന്റെ അനുയായികള്‍ ചേലാകര്‍മം ചെയ്യും. അവര്‍ കുടുമ വെക്കുകയില്ല. അവര്‍ താടി വളര്‍ത്തും. അവര്‍ വിപ്ളവകാരികളും ജനങ്ങളോട് അത്യുച്ചത്തില പ്രാര്‍ത്ഥിക്കുവാന്‍ ഉല്‍ഘോഷിക്കുന്നവരുമായിരിക്കും. അവര്‍ പന്നിയെ ഒഴിച്ച് മറ്റു മിക്കമൃഗങ്ങളെയും ഭക്ഷിക്കും. ശുദ്ധിചെയ്യുവാന്‍ 'ദര്‍ഭ' ഉപയോഗിക്കുന്നതിന്നു പകരം സമരം ചെ.യ്ത് അവര്‍ പരിശുദ്ധരാവും. മതത്തെ മലിനപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതാകയാല്‍ മുസലേനൈവര്‍ എന്നപേരില്‍ അവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍ നിന്നായിരിക്കും.)
ഈ പ്രവചനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് മുഹമ്മദ്നബി(സ)യും അദ്ദേഹത്തിന്റെ അനുചരന്മാരുമാണെന്ന വസ്തുത സുവ്യക്തമാണ്.
ഒരു കാര്യം ഇവിടെ പ്രത്യേകമായി സൂചിപ്പിക്കേണ്ടതുണ്ട്. ഈപ്രവചനങ്ങളടങ്ങുന്ന ഭവിഷ്യല്‍ പുരാണത്തിന്റെ കോപ്പി ബോംബെ വെങ്കിടേശ്വര പ്രസ്സില്‍ അച്ചടിച്ചതാണെന്ന കാര്യം ഇത് ഉദ്ധരിച്ചിരിക്കുന്ന എ.എച്ച്. വിദ്യാര്‍ത്ഥി, യു. അലി എന്നിവര്‍ അവരുടെ ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. (അ.ഒ. ഢശറ്യമൃവേശ & ഡ. അഹശ ങൌവമാാലറ ശി ജമൃശെ, ഒശിറൌ മിറ ആൌറവശ ടരൃശുൌൃല ജമഴല 36.) ഭവിഷ്യല്‍ പുരാണത്തിന്റെ ഒറിജിനല്‍ കോപ്പികള്‍ ഇന്ന് ഉപലബ്ധമല്ല. ഇപ്പോള്‍ പുറത്തിറങ്ങുന്ന പരിഭാഷകളില്‍ മിക്കതും പ്രസാകരുടെ ഇച്ഛാനുസരണം മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് പുറത്തിറക്കുന്നതെന്നാണ് മനസ്സിലാവുന്നത്. അവയില്‍ ചിലവ മുഹമ്മദ് നബി(സ)യെ സംബന്ധിച്ച് വ്യാസമഹര്‍ഷി പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്ന ശ്ളോകങ്ങള്‍ അപ്പടി വിട്ടുകളയുകയാണ് ചെയ്തിരിക്കുന്നത്. തങ്ങളുടെ ഇഷ്ടാനുസരണം പുരാതന ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുന്നതുതന്നെ തെറ്റാണെന്നിരിക്കെ, അവയില്‍ നിന്ന് മറച്ചുവെക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നത് മഹാപാമാണെന്ന്മാത്രം സൂചിപ്പിക്കട്ടെ.
ഭവിഷ്യല്‍ പുരാണത്തിന്റെ ആധികാരികതയെ നിഷേധിക്കുവാന്‍ ഹിന്ദുമത പണ്ഡിതന്മാര്‍ക്കൊന്നും കഴിയില്ല. അതുകൊണ്ടുതന്നെ, മുഹമ്മദ്നബി(സ)യെ സംബന്ധിച്ച് ഈ പുരാണത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പിന്നീട് അടുത്ത കാലത്ത് എഴുതിച്ചേര്‍ത്തതാണെന്നാണ് പലപ്പോഴും വാദിക്കപ്പെടാറുള്ളത്. ഇതില്‍ കഴമ്പില്ല. പുരാണങ്ങളില്‍ കടത്തിക്കൂട്ടുവാന്‍ മുസ്ലിംകള്‍ക്ക് ഏതായിരുന്നാലും കഴിയില്ലല്ലോ. സംസ്കൃതഭാഷാ പഠനവും വേദജ്ഞാന സമ്പാദനവും ബ്രാഹ്മണരുടെ മാത്രം കുത്തകയായി കരുതപ്പെട്ടിരുന്ന കാലത്ത് വിദേശികളായ മുസ്ലിംകളെ അവരുടെ ഇച്ഛപ്രകാരം തങ്ങളുടെ മതവിശ്വാസത്തിന് അനുഗുണമായ കാര്യങ്ങള്‍പുരാണങ്ങളില്‍ കടത്തിക്കൂട്ടുവാന്‍ ബ്രാഹ്മണര്‍ അനുവദിച്ചുവെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. മുഹമ്മദ് നബി(സ)യെകുറിച്ച് പരാമര്‍ശങ്ങള്‍ കടത്തിക്കൂട്ടുവാനായി ഭവിഷ്യല്‍ പുരാണത്തെക്കുറിച്ച് അറിയാവുന്ന പണ്ഡിതന്മാരെല്ല്#ാ#ം ഒരിടത്ത് ഒത്തുകൂടിയെന്ന് വിചാരിക്കുന്നതും ശുദ്ധ അസംബന്ധമല്ലാതെ മറ്റൊന്നുമല്ല അതുകൊണ്ടുതന്നെ ഈ ഭാഗങ്ങള്‍ പ്രക്ഷിപ്തമാണെന്നു പറയുന്നത് തീരെ ന്യായീകരണമര്‍ഹിക്കുന്നില്ല.
യാ അല്ലാഹ്

കേരളം കണ്ട ധീരയായ എഴുത്തുകാരിസത്യത്തിനും സ്‌നേഹത്തിനും വേണ്ടി തൂലികയെ ചലിപ്പിച്ച കര്‍മ്മനിരതയായകവയത്രി,കഥകള്‍ പറയുന്നതാവട്ടേഅടിച്ചമര്‍ത്തപ്പെട്ടവരുടെ സങ്കീര്‍ത്തനങ്ങള്‍അസഹിഷ്ണുക്കളായ മലയാളികള്‍അവര്‍ക്കുമേല്‍ വിഷം പുരട്ടിയഅസ്ത്രങ്ങളാല്‍ പെരുമഴ തീര്‍ത്തപ്പോള്‍വിദേശ യൂനിവേഴ്‌സ്റ്റികള്‍ സ്‌നേഹത്തിന് വേണ്ടി തൂലിക ചലിപ്പിച്ചപ്രിയപ്പെട്ട മാധവിക്കുട്ടി എന്ന കമലാസുരയ്യയുടെകവിതകളേയും ചിന്തകളെയും അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ആദരവോടെ സമര്‍പ്പിക്കുന്ന തിരക്കിലായിരുന്നുകൈരളിയുടെ പ്രിയപ്പെട്ടകമലാദാസ്പ്രണയത്തെ ഓരോവാക്കിലുംഅങ്കുരിപ്പിച്ച് സ്‌നേഹത്തിന്റെ ദിവ്്യദീപ്തിയാല്‍ഹൃദയങ്ങളേ നിര്‍മ്മലമാക്കിയമാ്ധവിക്കുട്ടിഒടുവില്‍ അവാചൃമായ അനുഭൂതികളുടെആത്മീയത നുകരാന്‍ സ്‌നേഹത്തിന്റെ മതംസ്വയം വരിച്ച് ആര്‍ജവത്തോടെതന്നെതന്നെ മാറ്റിപ്പണിഞ്ഞ്മരുഭുമിയില്‍ നിന്ന് വീശിയ കുളിര്‍കാറ്റിന്‍മാധുര്യത്തെ ആവാഹിച്ചെടുത്ത്ഈ ബ്രഹ്മാണ്ടത്തിന്റെ അധിപനായദൈവത്തെ സ്തുതിച്ച് യാ അല്ലാഹ് ,രചിച്ച പ്രിയപ്പെട്ട കമലാസുരയ്യ......സ്വര്‍ഗ്ഗത്തിലെ ആരാമത്തിലിരുന്ന്സ്‌നെഹത്തിന്റെഗാഥകള്‍ പാടുന്ന,കവയത്രീ..ഞങ്ങളുടെ ഹ്ൃദയങ്ള്‍ തുടികൊട്ടുന്നത്സ്‌നേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍തന്നെയല്ലോ................
വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഒരൂ തുറന്ന കത്ത്
വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഒരൂ തുറന്ന കത്ത്.
ബഹുമാന്യ പ്രസിഡന്റിന് അഭിവാദ്യങ്ങള്‍, 13-04-2012
നമ്മുടെ ജില്ലയിലെ 100 പഞ്ചായത്തുകളില്‍ വെച്ച് പൊന്‍മുണ്ടം ഗ്രാമപഞ്ചായത്തിന് ലഭിച്ച അംഗീകാരം പത്രങ്ങളിലൂടെ അറിഞ്ഞിരിക്കുമല്ലോ..ജൂലൈ 30 ആണല്ലോ,വാര്‍ഷിക കണക്ക് അവതരിപ്പിക്കാനുള്ള അവസന തീയ്യതി,എന്നാല്‍ 2011-12 വാര്ഷിക കണക്ക് ഏപ്രില്‍ 4ന് തന്നെ അവതരിപ്പിച്ച് അവര്‍ അവാര്‍ഡ് കരസ്തമാക്കിയിരിക്കുന്നു.നമ്മുടെ പഞ്ചായത്താകട്ടേ ഭരണ കാര്യങ്ങളിലും മറ്റും ഒച്ചിനെപ്പോലും തോല്‍പിച്ച് കൊണ്ടിരിക്കുകയാണല്ലോ..നൂതനമായ ആശയങ്ങളില്‍ ഊന്നിയുള്ള ഒരു മുന്നേറ്റവും കാണുന്നില്ല,എല്ലാം നല്ല നിലയില്‍ നടക്കുന്നു എന്ന അധരവൃായാമത്തിന് അപ്പുറം കാര്യങ്ങളെല്ലാം നിശ്ചലമായികിടക്കുന്നു..മുന്‍ഭരണസമിതിയുടെ കാലത്ത് വളവന്നൂരിന്റെ വിളക്കുമാടമായ സി,എച്ച്,മുഹമ്മദ് കോയ സ്മാരക ലൈബ്രറി ഏറ്റവും നല്ല നിലയില്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.വൈകീട്ട് 7.30 വരേക്കും പൊതുജനങ്ങള്‍ക്കും വിദൃാര്‍ത്ഥികള്‍ക്കും,പുസ്തകങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു..പത്രങ്ങള്‍,ആനുകാലിക പ്രസിദ്ധീകരണങ്ങള്‍,തൊഴില്‍ വാര്‍ത്ത,ന്യുസ്,റഫറന്‍സിനുള്ള സൗകര്യം,പിന്നീട്‌ലക്ഷം തുക ചിലവഴിച്ച് അറിവിന്റെ അക്ഷയഖനിയായ ലൈബ്രറി വികസിപ്പിക്കുകയും മുകള്‍ നിലയില്‍ എല്‍-സി-ഡി പ്രോജക്ടറടക്കം വിശാലമായ വായനാ ഹാള്‍ സ്ഥാപിക്കുകയും ചെയ്തു..കൂടാതെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങുകയും ചെയ്തു..
് ഈ ഭരണസമിതി നിലവില്‍ വന്ന ഉടനെ ഒരു നിവേദനം സമര്‍പ്പിക്കപ്പെട്ടു,(ലൈബ്രറി തുറക്കാത്തത് കൊണ്ട്)ലൈബ്രറിയനെ നിയമിക്കുക,പ്രവര്‍ത്തന സമയം ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുക..പുസ്തകങ്ങള്‍ ലഭ്യമാക്കുക,പൊതുജനങ്ങള്‍ക്ക് ലൈബ്രറിയുടെ സേവനം ലഭ്യമാക്കുക..ഇന്റര്‍നെറ്റ് അവൈലബഌക്കുക
എന്നാല്‍ ഭരണസമിതിയുടെ നിരുത്തരവാദത്തിന് തെളിവായിക്കൊണ്ടും,നിര്‍ജീവതയുടെ ഭരണത്തിന് സാക്ഷിയായിക്കൊണ്ടും chസ്മാരക ലൈബ്രറി അടഞ്ഞ്തന്നെ കിടക്കുന്നു.്DECCAN chronicle എന്ന പത്രത്തില്‍ ഈയിടെ ഒരു വാര്‍ത്തയുണ്ടായിരുന്നു..അക്ഷരവിരോധികളായ ഒരുകൂട്ടം ആളുകള്‍ ലാറ്റിനമേരിക്കയില്‍ ഒരു പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവത്ര,ഒടുവില്‍ വകുപ്പ് മന്ത്രി പോസിറ്റീവായി ഇടപെട്ടപ്പോള്‍ ആ പഞ്ചായത്തിന് ലാറ്റിനമേരിക്കയിലെ ഏറ്റവും മികച്ച പഞ്ചായത്ത് എന്ന ബഹുമതി ലഭിച്ചുവത്ര..
നമ്മുടെ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ഡോക്ടര്‍ mk.മുനീര്‍ സാഹിബാണങ്കില്‍ അക്ഷര സ്‌നേഹിയും ഗ്രന്ഥരചയിതാവുമാണ്.ഫാഷിസവും സംഘ്പരിവാരും എന്ന് അദ്ദേഹത്തിന്റെ ഗ്രന്ഥം വാങ്ങ്ിക്കൂട്ടിയത് നിരവധി അവാര്‍ഡൂകള്,സാക്ഷാല്‍ ഡോക്ടര് തോമസ് ഐസക്കിനോട് കടപിടിക്കുന്ന രചനാപാടവം. ഹോ..എന്നിട്ടും അദ്ദേഹത്തിന്റെ പിതാവിന്റ പേരിലുളള ലൈബ്രറി അടഞ് തന്നെ കിടക്കുന്നു അതും ആയിരക്കണക്കിന് വിദ്ദ്യര്‍ത്ഥികള്‍ ദിവസവും വന്ന് പോകുന്ന അറിവിന്റെ കേധാരമായ വളവന്നൂരില്‍..നമ്മുടെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എന്തെടുക്കുകയാണ്
ഇനി ബഹുമാന്യ പ്രസിഡന്റിനോട് ഇക്കാര്യം സൂചിപ്പിച്ച് നോക്കുക, ..ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ടല്ലോ..എന്ന ഒഴുക്കന്‍ മറുപടി കേള്‍ക്കാം...വിദ്യയുടെ വെള്ളിവെളിച്ചം കോണ്ട് നാടിനെ മാറ്‌റി പണിയാന്‍ മുന്‍പെ പറക്കേണ്ടവരുടെ സമീപനങ്ങള്‍..അധരവ്യായാമം ശീലമാക്കിയവര്‍,പറയുന്നത് പ്രവര്‍ത്തിപഥത്തില്‍ കാണിച്ച് തരുമെന്ന് പ്രതീക്ഷിക്കുകയല്ലാതെ എന്ത് ചെയ്യാന്‍
സ്വന്തം കസേരക്ക് പിറകില്‍ സ്തിഥി ചെയ്യുന്ന, മഹാനായ നേതാവ് സി.എച്ച് മുഹമ്മദ് കോയയുടെ പേരിലുളള ഈ സ്മാരക ലൈബ്രറി പ്രവര്‍ത്തിപ്പിക്കാന്‍പോലും കഴിയാതെ പോകുന്ന ഈ ഭരണത്തില്‍ നിന്ന് വളവന്നുരിന്റെ വികസന മുരടിപ്പ് എത്രത്തോളമുണ്ടെന്ന് ഊഹിക്കാവുന്നതെയുള്ളൂ..
ഈ പറയുന്നതില്‍ യാതൊരു രാഷ്ടീയവും കാണേണ്ടതില്ല..നാടിന്റെ നന്‍മക്ക് വേണ്ടിമാത്രം,പ്രിയമുള്ള പ്രസിഡന്റ് ഇനിയെങ്കിലുംഈ ലൈബ്രറി മൂന്ന് മുതല്‍ രാത്രി എട്ട് മണി വരെയെങ്കിലും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ എടുക്കണമെന്നും വിനയപൂര്‍വ്വം ആവശ്യപ്പെടുന്നു..
എന്ന്
വിപഌവാശംസകളോടെ
sudoorvalavannur@gmail.com
ചര്‍ച്ചകള്‍ വഴിമാറിസഞ്ചരിച്ച് ബന്ധങ്ങള്‍ക്ക് വിള്ളല്‍ വരാതിരിക്കട്ടെ.........

Tuesday, April 10, 2012
മനസ്സ് അശുദ്ധമായാല്‍
മനസ്സ് അശുദ്ധമായാല്‍ reference
#########################}
നാം ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം ഓരോ കമ്പനികളുടെ ഉല്‌പന്നങ്ങളാണ്. കമ്പനി യന്ത്രങ്ങളുടെ ഗുണത്തിനും മേന്മയ്‌ക്കുമനുസരിച്ചാണ് ഉപകരണങ്ങളും നന്നാവുക. അങ്ങനെയെങ്കില്‍ വ്യക്തിയെന്ന നിലയില്‍ നമ്മുടെ വാക്കും കര്‍മവും ഇടപെടലും ഇടപാടുമെല്ലാം ഓരോ ഉല്‍പ്പന്നങ്ങളാണ്. അവയെല്ലാം ശരിയും ശുദ്ധവുമാവണമെങ്കില്‍ അവയുടെയെല്ലാം സ്രോതസ്സായ ഒരു യന്ത്രം നന്നാവണം; ആ യന്ത്രമാണ് മനസ്സ്. മനസ്സ് അശുദ്ധമായാല്‍ വാക്ക് അശുദ്ധമായി. മനസ്സ് അശുദ്ധമായാല്‍ വിചാരം അശുദ്ധമായി. മനസ്സ് അശുദ്ധമായാല്‍ കര്‍മങ്ങളിലെല്ലാം ആ അശുദ്ധി പ്രകടമാകും.
എളുപ്പം കേടുവരാവുന്നതാണ് മനസ്സ്. ഏറെ ശ്രദ്ധയും ജഗ്രതയുമുണ്ടെങ്കിലേ കേടില്ലാതെ നിലനിര്‍ത്താന്‍ പറ്റൂ. നിത്യജീവിതത്തിലെ വ്യത്യസ്‌ത മേഖലകളിലൂടെ നീങ്ങുന്ന ഓരോരുത്തരുടെയും മനസ്സ് തിന്മകളിലേക്ക് വഴുതാനുള്ള സാഹചര്യങ്ങള്‍ ഇന്നധികമാണ്. തിരക്കുപിടിച്ച ജീവിതയാത്രയില്‍ മനസ്സിനെ ശ്രദ്ധിക്കാതെ പോയാല്‍ മായ്‌ക്കാനാവാത്ത കറകള്‍ അതില്‍ വന്നുവീഴും. വികാരങ്ങളുടെ വാസകേന്ദ്രമാണ് മനസ്സ്. ഓരോ വികാരവും പാകത്തിലും പക്വതയിലും നിയന്ത്രിക്കപ്പെടേണ്ടതാണ്.
ഡോ. ഫത്‌ഹീയകന്‍ രചിച്ച ഖവാരിബുന്നജാത്തി ഫീ ഹയാത്തിദ്ദുന്‍യാ എന്ന ഗ്രന്ഥം മനസ്സിന്റെ സ്വാധീനത്തെയും ശുദ്ധീകരണത്തെയും കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്. അതില്‍ ഉദ്ധരിക്കപ്പെട്ട ഒരു നബിവചനം ശ്രദ്ധേയമാണ്. “മനുഷ്യന് കാണാന്‍ കണ്ണും കേള്‍ക്കുവാന്‍ കാതും സംസാരിക്കുവാന്‍ നാവുമുണ്ട്. അവന്റെ കൈകള്‍ ചിറകുകളാണ്. കാലുകള്‍ സഞ്ചാരസഹായിയും. അവന്റെ മനസ്സ് രാജാവാകുന്നു. രാജാവ് നന്നായാല്‍ സൈന്യവും നന്നായി.'
മനസ്സിനെ നിയന്ത്രിച്ച് ചിട്ടപ്പെടുത്താന്‍ വലിയ അധ്വാനവും ശ്രദ്ധയും ആവശ്യമുണ്ട്. അലസമായ ജീവിതം നയിക്കുന്നവരുടെ മനസ്സും അലസവും അശുദ്ധവുമായിത്തീരും. ദുര്‍വിചാരങ്ങളില്‍ നിന്നും ദുര്‍മോഹങ്ങളില്‍ നിന്നും കടഞ്ഞെടുത്ത് മനസ്സിനെ വിമലീകരിക്കാന്‍ കഴിയണം.
“ജനങ്ങളില്‍ ഏറ്റവും ഉത്തമന്‍ ആരാണ്? സ്വഹാബിയുടെ ചോദ്യത്തിന് തിരുനബി(സ)യുടെ മറുമൊഴി ഇങ്ങനെയായിരുന്നു: “മഖ്‌മൂമുല്‍ ഖല്‍ബ് ഉള്ളവര്‍”. “അതാരാണ്?” “വഞ്ചനയില്ലാത്ത, അസൂയയില്ലാത്ത, അതിക്രമമില്ലാത്ത, ചതിയില്ലാത്ത ഭക്തിയുള്ള മനസ്സുള്ളവര്‍!”
ഫത്‌ഹിയകന്‍ ഉദ്ധരിക്കുന്ന മറ്റൊരു തിരുവചനം:“അല്ലാഹുവിന് ഭൂമിയില്‍ ഒരു പാത്രമുണ്ട്. ഹൃദയമത്രെ അത്. അതില്‍ അല്ലാഹുവിന് എറെയിഷ്‌ടം ദീനില്‍ അടിയുറച്ചതും വിശ്വാസത്താല്‍ ശുദ്ധമായതും സഹോദരങ്ങളോട് നൈര്‍മല്യമുള്ളതുമായ ഹൃദയമാണ്.”
ഇമാം ഗസ്സാലി(റ)യുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. വ്യക്തിയുടെ പരാജയത്തിന്റെ കാരണങ്ങള്‍ മൂന്നായി അദ്ദേഹം സംഗ്രഹിക്കുന്നുണ്ട്. ഒന്ന്, മനസ്സിന്റെ സംസ്‌കരണത്തിലും ശുദ്ധീകരണത്തിലും സംഭവിക്കുന്ന വീഴ്‌ച. രണ്ട്, ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാന്‍ മനസ്സിനെ പാകപ്പെടുത്താതിരിക്കല്‍. മൂന്ന്, കേള്‍ക്കുകയും പറയുകയും ചെയ്യുന്ന കാര്യങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ പാലിക്കാതിരിക്കല്‍.
മനസ്സിനെ സംസ്‌കരിച്ചവന്‍ വിജയിച്ചുവെന്നും മലിനമാക്കിയവന്‍ പരാജിതനെന്നും ഖുര്‍ആന്‍ (അശ്ശംസ് 8,9) പറയുന്നു. കല്ലിനേക്കാള്‍ കടുത്ത ഹൃദയങ്ങളെപ്പറ്റിയും ഖുര്‍ആന്‍ (2:74) വിവരിക്കുന്നുണ്ട്. തിന്മകളിലേക്ക് നിരന്തരം പ്രേരിപ്പിക്കുന്നതാണ് മനസ്സെന്നും ഖുര്‍ആന്‍ (12:53) താക്കീത് ചെയ്യുന്നുണ്ട്. മനസ്സിനെ നിയന്ത്രിച്ചവര്‍ക്കുള്ളതാണ് സ്വര്‍ഗമെന്നും അല്ലാഹു (79:40) പറയുന്നു.
വിശ്വാസിയുടെ മനസ്സിനാണ് ഏറ്റവും വലിയ പരിഗണന. ആ മനസ്സ് ഈമാന്‍കൊണ്ട് നിറയുകയും സദ്വിചാരങ്ങള്‍കൊണ്ട് സൗന്ദര്യമുള്ളതാവുകയും ചെയ്യുമ്പോള്‍ ആ ജീവിതത്തില്‍ സല്‍കര്‍മങ്ങള്‍ പൂത്തുനില്‌ക്കും.
ദീനുകൊണ്ടും ഭക്തികൊണ്ടും ഇഖ്‌ലാസ്വുകൊണ്ടും കടിഞ്ഞാണിട്ട് മനസ്സിനെ ശുദ്ധീകരിക്കണം. തിന്മയിലേക്ക് വശീകരിക്കപ്പെടുന്ന മനസ്സിനെ നന്മയിലേക്ക് വലിച്ചടുപ്പിച്ച് നല്ല വിചാരങ്ങള്‍കൊണ്ടും നല്ലതു ചെയ്യണമെന്ന വിചാരംകൊണ്ടും പ്രകാശമുള്ളതാക്കാന്‍ നിരന്തര ശ്രദ്ധ നല്‌കണം. വിശ്വാസത്തിന്റെ സ്വാധീനം ഒരു സെക്കന്റെങ്കിലും നഷ്‌ടമായാല്‍ ആ സെക്കന്റില്‍ പിശാച് കൂടുകെട്ടും.
സ്വകാര്യവേളകളില്‍ മനസ്സിനെ ശക്തമായി വിലയിരുത്തേണ്ടതുണ്ട്. സദാ സമയവും നിരീക്ഷിച്ച് കടുത്ത ശിക്ഷണത്തില്‍ പാകപ്പെടുത്തി മനസ്സില്‍ നന്മയുടെയും നേരിന്റെയും നല്ല നിലാവ് പരത്താന്‍ സാധിക്കട്ടെ.

Saturday, April 7, 2012
പക്ഷേ
കറുത്ത പറകള്‍ക്ക്
ചുറ്റും
മുക്കുറ്റിയും
തുമ്പയും
കമ്മൂനിസ്റ്റുപച്ചയും
കുഞ്ഞു ചിറകുകള്‍ വീശി
പൂതുംബികള്‍
ആനന്ധമോടെ
പക്ഷേ
മദ്യകുപ്പികള്‍
പാറയില്‍ തട്ടി തകര്‍ന്നപ്പോള്‍
മാഞ്ഞു പോയത്
സുന്ദരമായ
ചിത്രങ്ങലായിരുന്നുവല്ലോ
ചുറ്റും
മുക്കുറ്റിയും
തുമ്പയും
കമ്മൂനിസ്റ്റുപച്ചയും
കുഞ്ഞു ചിറകുകള്‍ വീശി
പൂതുംബികള്‍
ആനന്ധമോടെ
പക്ഷേ
മദ്യകുപ്പികള്‍
പാറയില്‍ തട്ടി തകര്‍ന്നപ്പോള്‍
മാഞ്ഞു പോയത്
സുന്ദരമായ
ചിത്രങ്ങലായിരുന്നുവല്ലോ
നാം
പ്രിയേ നീ
എന്നുമെന്നും
ഒരു വസന്തമായ്
എന്നില്‍
കുടിയിരിക്കാന്‍
വെറുതേ
മോഹിക്കുന്നു
നിന്‍ വദനം
എന്റെ സ്വപ്നങ്ങളുടെ
കൂട്ടുകാരന്‍
കളി ചങ്ങാടത്തില്‍
നാം
ഒന്നായ്
തുഴയെറിഞ്ഞ്
അങ്ങ്ഗ് ദൂരെ ദൂരെ
എന്നുമെന്നും
ഒരു വസന്തമായ്
എന്നില്‍
കുടിയിരിക്കാന്‍
വെറുതേ
മോഹിക്കുന്നു
നിന്‍ വദനം
എന്റെ സ്വപ്നങ്ങളുടെ
കൂട്ടുകാരന്‍
കളി ചങ്ങാടത്തില്‍
നാം
ഒന്നായ്
തുഴയെറിഞ്ഞ്
അങ്ങ്ഗ് ദൂരെ ദൂരെ
ഇന്ന്
പണ്ട്
കാവില്‍ നിന്നുയര്‍ന്ന
കീര്‍ത്തനങ്ങളുടെ
മാദുര്യത്തില്‍
പുഴാ
നിശബ്ദമായ്
ഒഴുകിയിരുന്നു
ഇന്ന്
മരിച്ച
പുഴയുടെ
അനാതത്വം
പേറി
പ്രകിര്‍തി
വിലപിച്ചദ്
ഇതായിരുന്നു
"പണ്ട് പുഴയും
കാടും കട്ടരുവിയും
ജീവിച്ചദ്
മനുഷ്യ ഹ്ര്യധയങ്ങളിലയിരുന്നുവല്ലോ
കാവില്‍ നിന്നുയര്‍ന്ന
കീര്‍ത്തനങ്ങളുടെ
മാദുര്യത്തില്‍
പുഴാ
നിശബ്ദമായ്
ഒഴുകിയിരുന്നു
ഇന്ന്
മരിച്ച
പുഴയുടെ
അനാതത്വം
പേറി
പ്രകിര്‍തി
വിലപിച്ചദ്
ഇതായിരുന്നു
"പണ്ട് പുഴയും
കാടും കട്ടരുവിയും
ജീവിച്ചദ്
മനുഷ്യ ഹ്ര്യധയങ്ങളിലയിരുന്നുവല്ലോ
കാവ്യമാണ്
പ്രണയം
അനുഭൂതിയാണ്
ഹൃദയത്തിന്‍
പ്രകാശമാണ്
മഞ്ഞു തുള്ളിപോല്‍
നിര്‍മ്മലവും
ഇളം തെന്നലിന്‍
കുളിര്‍മയുമാണ്
പ്രണയം
മനസിന്റെ
കാവ്യമാണ്
പുഴയ്ക്കു
കടലിനോടു
സ്നേഹമാണ്
സാഗരത്തിന്‍
വിളി കേട്ട്
അവര്‍
ഒന്നുചേരുന്നു
മരച്ചില്ലയിലിരുന്നു
കിളികള്‍
പാടുന്നത്
അത്ന്റെയ്
വിശുദ്ധിയെ കുറിച്ചാണല്ലോ
അനുഭൂതിയാണ്
ഹൃദയത്തിന്‍
പ്രകാശമാണ്
മഞ്ഞു തുള്ളിപോല്‍
നിര്‍മ്മലവും
ഇളം തെന്നലിന്‍
കുളിര്‍മയുമാണ്
പ്രണയം
മനസിന്റെ
കാവ്യമാണ്
പുഴയ്ക്കു
കടലിനോടു
സ്നേഹമാണ്
സാഗരത്തിന്‍
വിളി കേട്ട്
അവര്‍
ഒന്നുചേരുന്നു
മരച്ചില്ലയിലിരുന്നു
കിളികള്‍
പാടുന്നത്
അത്ന്റെയ്
വിശുദ്ധിയെ കുറിച്ചാണല്ലോ
ചക്രവര്‍ത്തി
കൊന്നും കൊലവിളിച്ചും
ചക്രവര്‍ത്തി
സിംഹാസനം
ഭദ്രമാക്കി
കെട്ടിയുയര്‍ത്തിയ
കോട്ടകളില്‍
സാമ്രാജ്യങ്ങളുടെയ്
അധിപന്
തോഴിമാരും
പരിവാരങ്ങളും
ഒടുവില്‍ ജീവിതതിന്
തിരിനാളം
അനയുന്നതിന്‍ മുന്‍പേ
ചക്രവര്‍ത്തി വിളിചോധി
കുട്ടെരെ
ഞാന്‍ തിരിക്കുകയാണ്
പരമ ദരിദ്രനായി കൊണ്ട്...
അപ്പോഴാണ് പ്രജകള്‍
ജീവിതം സര്തകമാക്കെണ്ടതിനെ
കുറിച്ച്
ചിന്ധിചധ്.
ചക്രവര്‍ത്തി
സിംഹാസനം
ഭദ്രമാക്കി
കെട്ടിയുയര്‍ത്തിയ
കോട്ടകളില്‍
സാമ്രാജ്യങ്ങളുടെയ്
അധിപന്
തോഴിമാരും
പരിവാരങ്ങളും
ഒടുവില്‍ ജീവിതതിന്
തിരിനാളം
അനയുന്നതിന്‍ മുന്‍പേ
ചക്രവര്‍ത്തി വിളിചോധി
കുട്ടെരെ
ഞാന്‍ തിരിക്കുകയാണ്
പരമ ദരിദ്രനായി കൊണ്ട്...
അപ്പോഴാണ് പ്രജകള്‍
ജീവിതം സര്തകമാക്കെണ്ടതിനെ
കുറിച്ച്
ചിന്ധിചധ്.
പ്രണയസമ്മാനം
പൂക്കള്‍ ഇളം തെന്നലിനോപ്പം ചങ്ങാത്തം കൂടിയ ചാറ്റല്‍ മഴയാണ് പ്രണയത്തിനു മറ്റെകിയത് ..പച്ചപ്പാര്‍ന്ന വിശാല ഭുമിയിലെ ആവഴി താരയിലുടെ തൊട്ടുരുമ്മി നടന്നപ്പോള്‍ സ്നേഹത്തിന്‍ ദിവ്യ ദീപ്തിയാല്‍ ഹൃദയങ്ങള്‍ നിര്മാലമായ് ..അകലെ കുന്നിന്‍ ചരുവില്‍ മഴായുടെ ഇരംബക്കം...കറുത്ത മേഖകൂട്ടങ്ങള്‍ വീശിയ കാറ്റില്‍ അവരുടെ മേല്‍ പെരുമാഴാ തീര്‍ത്തു ..ഒരു കുട കിഴില്‍ അവരിരുവരും ഒന്ന് ചേര്‍ന്ന് ...പുല്‍മൈതാനിയിലെ വിജനതയില്‍ അവന്‍ പ്രണയിനില്‍ ചുംബനങ്ങളുടെ വര്‍ണ്ണ മഴാ തീര്‍ത്തു തണുത്ത കാറ്റിലും അവന്റെ നെഞ്ജിലേ ഇളം ചൂടില്‍ അവള്‍ അലിഞ്ഞു ... കുസൃതിയോടെ ആദ്യം വന്ന ചാറ്റല്‍ മഴയാണ് പ്രണയ കാവ്യത്തിനു ഈണം നല്‍കിയത് ...തുള്ളിക്കൊരു കുടം പെയ്ത മഴയാണ് അനുഭൂതിയുടെ മാസ്മരികത ചാര്‍ത്തിയത് ഇതു വിശുദ്ധിയെ അറിഞ്ഞുള്ള പ്രക്രതിയുടെ സ്നേഹം തുടിക്കും പ്രണയസമ്മാനം
ആത്മാവ്
അയാളുടെ
ഇരുനില മാളിക വീട് മോശമായിരുന്നില്ല.എന്നാലും ഇടിച്
നിരത്തി..യന്ത്രകൈകളാല് മരങ്ങള് പിഴുതെറിയപ്പെട്ടപ്പോള്
ആയിരം കിളികള് നിലവിളിയാല് പാറിനടന്നു...കോണ്ക്രീട്രിനാല് തീര്ത്ത വലിയ സൌധത്തിന്ടെ കുടിയിരിപ്പിനടെ ആരവത്തിനിടയില് ആരാരുമറിയാതെ അയാളുടെ ആത്മാവ് തട്ടിയെടുക്കപ്പെട്ടു...ഓടുവില് പുതുമണ്ണിന് മണമുളള വീട്ടില് ഏകനായി കുടിയിരുത്തി

പൂക്കള്‍
കുഞ്ഞുമോള്‍
ഉദ്യാനത്തിലേക്ക്
പൂക്കള്‍
ശേകരിക്കാന്‍
പോയതായിരുന്നു
കാട്ടു വള്ളികല്‍കിടയിലെ
മുള്‍പടര്പ്പില്‍നിന്ന്
അവളെ കണ്ടെടുക്കും നേരം
പിരിയാന്‍ മടിച്ച
പുഷ്പങ്ങളും
അവളോടൊപ്പം
അവള്‍ നുള്ളിയ പൂക്കള്‍
കുഴിമാടത്തില്‍ വെച്ച്
ആളുകള്‍ തിരിഞ്ഞുനടന്നു.
ഉദ്യാനത്തിലേക്ക്
പൂക്കള്‍
ശേകരിക്കാന്‍
പോയതായിരുന്നു
കാട്ടു വള്ളികല്‍കിടയിലെ
മുള്‍പടര്പ്പില്‍നിന്ന്
അവളെ കണ്ടെടുക്കും നേരം
പിരിയാന്‍ മടിച്ച
പുഷ്പങ്ങളും
അവളോടൊപ്പം
അവള്‍ നുള്ളിയ പൂക്കള്‍
കുഴിമാടത്തില്‍ വെച്ച്
ആളുകള്‍ തിരിഞ്ഞുനടന്നു.
വിപ്‌ളവം
ഒടുവില്‍
മരണം
ഒരു വിമോചകനാകും
വിപഌവത്തിന്റെ
വീരഗാഥകള്‍
ആലപിച്ച്
ജിവിതത്തിന്റെ
അസമത്വങ്ങളില്‍
നിന്ന്
അവന്‍ സ്വതന്ത്ര്യത്തിന്‍
നീലിമയിലേക്ക്
കൈപിടിച്ച്
ഉയര്‍ത്തുമ്പോള്‍
ഞാന്
പറയും
വിപ്‌ളവം
ജയിക്കട്ടെ..
മരണം
ഒരു വിമോചകനാകും
വിപഌവത്തിന്റെ
വീരഗാഥകള്‍
ആലപിച്ച്
ജിവിതത്തിന്റെ
അസമത്വങ്ങളില്‍
നിന്ന്
അവന്‍ സ്വതന്ത്ര്യത്തിന്‍
നീലിമയിലേക്ക്
കൈപിടിച്ച്
ഉയര്‍ത്തുമ്പോള്‍
ഞാന്
പറയും
വിപ്‌ളവം
ജയിക്കട്ടെ..
എന്റെ പ്രഥമ രാത്രി
മരച്ചില്ലയിലിരുന്ന് ഇണക്കിളികള്‍ പാടുന്നത് മംഗല്ല്യത്തേ കുറിച്ച് തന്നേ..മോഹങ്ങളുടെ തേരിലേറി നടന്ന എന്റെ പ്രഥമ രാത്രി.ഞാന്‍ അറയിലേക്ക് പ്രവേശിച്ചു..അറേബ്യന്‍ അത്തറിന്റെയും പെര്‍ഫ്യമിന്റെയും മണം..അറയില്‍ നേര്‍ത്ത സംഗീതം,കാമുകിയെ കാണാത്തതിലുള്ള വിരഹമാണ് വരികളില്‍..പുറത്ത് ചാറ്റല്‍ മഴയുടെ സംഗീതം..ഞാന്‍ ബെഡില്‍ ഇരുന്നു..
ബിരിയാണിയുടെ മണം,അയല്‍വാസികള്‍,കുട്ടികള്‍,ബന്ധുക്കള്‍,സുഹ്യത്തുക്കള്‍,ബഹളമയം തന്നെ,എന്റെ സന്തോഷത്തില്‍ പ്രക്യതിയും ചേര്‍ന്നു.ചാറ്റല്‍ മഴ പെരുമഴക്ക് വഴി മാറിയിരിക്കുന്നു.
എന്റെ ബീബിയുടെ പാദപദനിസ്വനം..നാണത്തില്‍ കലര്‍ന്ന മുഖവുമായി എന്റെ ചക്കര അറയിലേക്ക് കാലെടുത്ത് വെച്ചു..മഴയുടെ ഇരമ്പക്കത്തിനൊപ്പം വീശിയടിച്ച കാറ്റില്‍ വ്യക്ഷശിഖരങ്ങള്‍ കിടന്നാടുന്നു..
അവള്‍ പാല്‍ ഗഌസുമായി തലതാഴ്ത്തി നില്‍ക്കുന്നു
നീ അത് ആ ടേബിളില്‍ വെച്ചേക്ക്..എന്നിട്ട് ഇവിടെ വന്നിരിക്കൂ..അവള്‍ വെച്ചു..എന്നിട്ട് ഒരു കരച്ചില്‍..ങ്.ങ്.ങ്ങീ..ങ്ങ്ങ്ീ...അവളുടെ മിനുസമാര്‍ന്ന കവിളിലൂടെ മിഴിനീര്‍..ഞാന്‍ എഴുന്നേറ്റു..കൈകൊണ്ട് തുടക്കാന്‍ ശ്രമിച്ചു..
ബീബി എന്റെ കൈ തട്ടിമാറ്റി..എന്തോരു ശക്തി..
പാവം... കുട്ടുകാരികളെ പിരിഞ വിഷമത്തിലാകും..ഞാന്‍ ബെഡില്‍ കയറികിടന്നു..
നിമിഷങ്ങള്‍ മണിക്കുറുകളായി..
അവള്‍ അരികിലേക്ക് വരുന്നില്ല..സമയം പന്ത്രണ്ട് കഴിഞ്ഞു..നേരിയ മയക്കത്തിലായ ഞാന്‍ ടേബിളിനടുത്തേക്ക് നോക്കി ..ബീബിയെ കാണുന്നില്ല......
ഒടുവില്‍ കണ്ടു..
കട്ടിലിന് താഴെ ചുരുണ്ട് കിടക്കുന്നു...
പുറത്ത് മഴയുടെ ശമനം..കുളിര്‍ കാറ്റിനോപ്പം തണുപ്പ്
അറയിലേക്ക് വീശി..
ഞാന്‍ കട്ടിലില്‍ നിന്ന് ഊര്‍ന്നിറങ്ങി..
"കുല്‍സൂ.....കുല്‍സു...മോളെ.."
"ഊം.."
"നീ ഇങ്ങോട്ട് വാ..നീ എന്റെ ചക്കരയല്ലേ.."
"ഇങള് ...ങട്ട് ..വരരുത്..."
ഞാന്‍ ഇഴന്ന് ചെന്ന് അവളുടെ മൈലാഞ്ചി കൈകളില്‍ പിടിച്ചു...".ആഹ്.....ആഹ്...അയ്യോ..മ്മാ...."
അവള്‍ എന്റെ വിരലില്‍ കടിച്ചു.. എന്റെ നിലവിളി കേട്ട് വീട്ടിലെ ലൈറ്റായ ലൈറ്റുകള്‍ മുഴുവന്‍ തെളിഞ്ഞു....
,

വിളക്കുമാടം
ഇരുള്‍ മുറ്റും ലോകത്തേക്ക്
അറിവിന്‍ ദിവ്യ ജോതിസ്സായി
മാനവഹ്യദയങ്ങളെ
കോര്‍േത്തെടുക്കാന്‍
അലിഫിനാല്‍ തുടങ്ങും
ഒരു ഭാഷ ഉയിര്‍ കോണ്ടു
കറുത്ത് പോയ മനസ്സുകളില്‍
മാര്‍ഗ്ഗദീപം തെളിയിച്ച്
സംസ്‌കാരത്തിന്‍
മഹിത ദര്‍ശനങ്ങള്‍
മാനവികതക്ക്
സമര്‍പ്പിച്ചതും
ഈ ഭാഷയായിരിന്നു.
പ്രകാശത്തിന്‍ മേല്‍ പ്രകശമായ
ഒരു വിളക്കുമാടം
അതിന്റെ ശോഭയില്‍
വായനയുടെ
മഹത്വം
വിളംബരം ചെയ്ത
വിശുദ്ധ കുര്‍ആനും
അലിഫിനാല്‍ മധുപുരട്ടും
ഈ ഭാഷയിലല്ലോ..
കട്ടുറുമ്പ് പിറുപിറുത്തതും
മരംകൊത്തി സംവദിച്ചതും
നാമറിയുന്നത്
അറബി ഭാഷയിലൂടെ
ഇത് പുണ്യമാം ഭാഷ
ജനതയുടെ ഹ്യദയങ്ങളേ
വിശുദ്ദമാക്കിയുടും
മാനവികതയുടെ
ജീവസ്സുറ്റ ഭാഷ.
അറിവിന്‍ ദിവ്യ ജോതിസ്സായി
മാനവഹ്യദയങ്ങളെ
കോര്‍േത്തെടുക്കാന്‍
അലിഫിനാല്‍ തുടങ്ങും
ഒരു ഭാഷ ഉയിര്‍ കോണ്ടു
കറുത്ത് പോയ മനസ്സുകളില്‍
മാര്‍ഗ്ഗദീപം തെളിയിച്ച്
സംസ്‌കാരത്തിന്‍
മഹിത ദര്‍ശനങ്ങള്‍
മാനവികതക്ക്
സമര്‍പ്പിച്ചതും
ഈ ഭാഷയായിരിന്നു.
പ്രകാശത്തിന്‍ മേല്‍ പ്രകശമായ
ഒരു വിളക്കുമാടം
അതിന്റെ ശോഭയില്‍
വായനയുടെ
മഹത്വം
വിളംബരം ചെയ്ത
വിശുദ്ധ കുര്‍ആനും
അലിഫിനാല്‍ മധുപുരട്ടും
ഈ ഭാഷയിലല്ലോ..
കട്ടുറുമ്പ് പിറുപിറുത്തതും
മരംകൊത്തി സംവദിച്ചതും
നാമറിയുന്നത്
അറബി ഭാഷയിലൂടെ
ഇത് പുണ്യമാം ഭാഷ
ജനതയുടെ ഹ്യദയങ്ങളേ
വിശുദ്ദമാക്കിയുടും
മാനവികതയുടെ
ജീവസ്സുറ്റ ഭാഷ.
വളവന്നൂര്‍ ചരിത്ര വീഥികളിലൂടെ
വളവന്നൂര്‍ ചരിത്ര വീഥികളിലൂടെ തയ്യാറാക്കിയത് അബ്ദുല്‍ ലത്തീഫ്.വി.കന്‍മനം
സുദൂര്‍
വിദ്യാഭ്യസ നവോത്ഥാന രംഗങ്ങളിലും മത സാമുഹിക മേഖലകളിലും പ്രഭ ചൊരിയുന്ന വളവന്നുര്‍ ഒട്ടേറെ ചരിത്ര പൈതൃകങ്ങളുടെ നാടാണ് ..വെട്ടത്ത് രാജാവിന്റെ അധീനതയിലായിരുന്ന കന്‍മനം പ്രദേശവും സാമൂതിരി രാജാവിന്റെയും ടിപ്പുസുല്‍ത്താന്റെയും കീഴിലായിരുന്ന വളവന്നൂര്‍ പ്രദേശവും കൂടിചേര്‍ന്ന ഈകൊച്ചുഗ്രാമത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ പഴമക്കാരുടെ സ്മ്യതി പഥങ്ങളില്‍ മായാതെ കിടക്കുന്നുണ്ട്.പില്‍ക്കാലത്ത് വൈദേശിക ശക്തികളുടെയും രാജകീയ വാഴ്ച്ചയുടെയുമൊക്കെ കീഴിലായിരുന്നു വളവന്നൂര്‍.ഈ കര്‍ഷക ഗ്രാമത്തെ കുറിച്ചുള്ള ചരിത്ര സ്മരണകള്‍ പേരില്‍ നിന്ന് തന്നെ തുടങ്ങാം.. പാടവും തോടും വിശാലമായ വയലേലകളും ഉളള കൊച്ചു ഗ്രാമം,കാര്‍ഷിക സമ്പല്‍ സമൃതിയാല്‍ പച്ചപ്പണിഞ്ഞ ഈ നാടിന്റെ ജീവനാഡികള്‍ മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന കര്‍ഷകന്‍,വളവന്‍ എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ കര്‍ഷകന്‍ എന്നാണ്.കര്‍ഷകന്റെയും കൃഷിയുടെയും നാട് എന്ന അര്‍ത്ഥത്തില്‍ വളവന്‍മാരുടെ ഊരായി അറിയപ്പെട്ടു.അങ്ങനെ അത് വളവന്നൂര്‍ ആയി മാറി എന്ന് സമര്‍ത്ഥിക്കപ്പെടുന്നു. അറേബ്യയും കേരളവും തമ്മില്‍ കച്ഛവട വ്യാപാരം ഇസ്ലാംമതം ആവിര്‍ഭവിക്കുന്നതിന് മുന്‍പ് തന്നെ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.ഇസഌം മതം വരുന്നതിന് മുമ്പുളള ഇരുണ്ടയുഗം എന്നറിടപ്പെടുന്നDARK AGEലെ അറബിക്കവിതകളില്‍,ഇവിടത്തെ കാര്‍ഷികവിളകളായ,കുരുമുളക്,ഇഞ്ചി ,തേങ്ങ,അടക്ക,ഏലം,കാറാമ്പൂ, (ചന്ദനം,തേക്ക്,ഇന്ത്യന്‍നിര്‍മ്മിത വാള്‍)മുതലായ പദങ്ങള്‍ യഥേഷ്ടം ഉപയോഗിച്ചത് അവര്‍ ചൂണ്ടികാണിക്കുന്നു..വലവ് നൂര്‍..എന്ന അറബി പദത്തിന് അര്‍ത്ഥം ,വെളിച്ചം ഉണ്ടെങ്കില്‍, വിദ്യഉണ്ടെങ്കില്‍,അറിവുണ്ടെങ്കില്‍ എന്നൊക്കെയാണ് അര്‍ത്ഥം,കൃഷിയാല്‍ അനുഗ്രഹീതമായ ഈ നാട്ടില്‍ വിദ്യകൂടി ഉണ്ടാകണമെന്ന് പൂര്‍വ്വികര്‍ ആഗ്രഹിച്ചുവത്ര..വളവന്നൂര്‍ എന്ന പേര് വലവ് നൂര്‍ എന്ന അറബി പദത്ഥില്‍നിന്ന് ഉത്ഭവിച്ചതെന്നും ചൂണ്ടികാണിക്കപ്പെടുന്നു.പൂര്‍വ്വികരുടെ ആഗ്രഹപ്രകാരം വിദ്യാഭ്യാസ സമുച്ചയങ്ങളുടെ കേന്ദ്രമായി വളവന്നൂര്‍ മാറുകയും ചെയ്തു എന്നത് ചരിത്ര നിയോഗം തന്നെ. മലബാറിലെ പ്രധാന വാണിജ്യകേന്ദ്രമായ തലക്കടത്തൂരിലേക്ക് വളഞ്ഞും ചരിഞ്ഞും പോകുന്ന ഊടുവഴികളിലൂടെയുള്ള യാത്രകളിലൂടെ വളഞ്ഞ ഊര് എന്ന് വിളിക്കപ്പെടുകയും പിന്നീട് ഇത് ലോപിച്ച് വളവന്നൂരാകുകയും ചെയ്തു എന്നാണ് മറ്‌റോരു ഐതീഹ്യം.വൈദശികാധിപത്യത്തിന്നെതിരില്‍ ധീരോധാത്തമായ പോരാട്ടങ്ങള്‍ നടത്തി പേരും പെരുമയും ആഗ്രഹിക്കാതെ കാലയവനികയില്‍ മറഞ്ഞ്‌പോയ ഒട്ടേറെ ധീര ദേശാഭിമാനികള്‍ക്ക് ജന്‍മം നല്‍കിടയ മണ്ണാണിത്. ബ്രിട്ടിഷ് സാമ്രാജ്ജ്യത്തിനെതിരില്‍ നടന്ന ധീരമായ ചെറുത്ത് നില്‍പ്പിന്റെ വീരസ്മരണകള്‍ അയവിറക്കുമ്പോള്‍ വളവന്നൂരിലെ പഴമക്കാര്‍ക്ക് യൗവ്വനത്തിന്റെ പ്രസരിപ്പ് .തോള്ളായിരത്തി ഇരുപത്തൊന്നുകളില്‍ ഒളിപ്പോരുകള്‍ക്ക് സാക്ഷ്യം വഹിച്ച വളവന്നൂര്‍ കോട്ടക്കുന്നിലെ നരിമടയും പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പുതുക്കോട്ടില്‍ സൈതാലിക്കുട്ടിയും വീട്ടില്‍ കയറിയ പട്ടാളത്തെ നേരിട്ട കമ്മത്ത് ചിത്തമ്മയും,പുത്തൂര്‍ പള്ളി പട്ടാളം ആക്രമിച്ചപ്പോള്‍ ബ്രിട്ടീഷ് പട്ടാളത്തിന് മുന്‍പില്‍ വിരിമാറ് കാണിച്ച് രക്തസാക്ഷിയായ മയ്യേരി അഹമ്മദ് സാഹിബിനും മറ്റു ധീരദേശാഭിമാനികള്‍ക്കുമോക്കെ ജന്മം നല്‍കിയ നാടാണിത്. ചരിത്രത്തിലിടം കിട്ടാതെ പോയ കല്‍പകഞ്ചേരി സബ് രജിസ്ട്രാഫീസ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് ഇവിടത്തെ പൂര്‍വ്വികരായിരുന്നു,സ്വതന്ത്രസമര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനോപ്പം ജയില്‍വാസം അനുഭവിച്ച തയ്യില്‍ മുയ്തീന്‍കുട്ടി സാഹിബും സ്വതന്ത്രലബ്ധിക്ക് വേണ്ടി കാരാഗ്രഹത്തിലടക്കപ്പെട്ട താണിക്ക പറമ്പില്‍ കറപ്പുവുമെല്ലാം ഈ ദേശത്തിന്റെ സന്തതികളെത്ര. 1821ല്‍ നിര്‍മ്മിച്ച പൂഴിക്കുത്ത് പഴയജുമുഅത്ത് പള്ളിയും ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച പഴയ പോലീസ് സ്‌റ്റേഷനും നൂറ്റാണ്ട് പഴക്കമുളള കന്‍മനം ശിവക്ഷേത്രവും വളവന്നൂരിനടുത്ത കാനഞ്ചേരിയില്‍,ലഭ്യമായ ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ 400ഓളം വര്‍ഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന കാനഞ്ചേരി പള്ളിയുമോക്കെ ചെറിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും വളവന്നൂരിലും പരിസരപ്രദേശങ്ങളിലും ഇന്നും നിലനില്‍ക്കുന്ന ചരിത്രസ്മാരകങ്ങളാണ്.കല്പകഞ്ചേരി സബ് രജ്‌സ്ട്രാഫീസ് ബ്രിട്ടിഷ് പ്രൗഡി വിളിചോതുന്നതോടപ്പം ചരിത്രാന്്വഷികള്ക്ക് കൗതുകം നല്‍കുന്ന കാഴ്ചയാണ്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ വലംകയ്യായ് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്കും സാമുദായിക നവീകരണത്തിനും നേതൃത്്വം കൊടുത്തിരുന്ന ഒടായപ്പുറത്ത് ചേക്കുട്ടി സാഹിബിന്റെ പ്രവര്‍ത്തന കേന്ദ്രം കല്പകഞ്ചേരിയും വളവന്നൂരും പരിസര പ്രദേശങ്ങളുമായിരുന്നു.ഒരു സാഹിത്യകാരന്‍ കൂടിയായിരുന്ന അദ്ദേഹം ജയില്‍വാസകാലത്ത് കവിതയിലായിരുന്നുവത്ര കത്തുകള്‍ അയച്ചിരുന്നത്. വളവന്നൂര്‍ പഞ്ചായത്തിലെ നടയാല്‍ പറമ്പില്‍ ടിപ്പുവിന്റെ ഒളിപോരാളികള്‍ തമ്പടിച്ചതായി പറയപ്പെടുന്നു.ആചരിത്രത്തെയോക്കെ നെഞ്ചിലേറ്റി വളവന്നൂര്‍ പ്രദേശം ഗതകാല പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു.

Subscribe to:
Comments (Atom)