Pages

Popular Posts

Saturday, April 7, 2012

വിളക്കുമാടം

ഇരുള്‍ മുറ്റും ലോകത്തേക്ക്
അറിവിന്‍ ദിവ്യ ജോതിസ്സായി
മാനവഹ്യദയങ്ങളെ
കോര്‍േത്തെടുക്കാന്‍
അലിഫിനാല്‍ തുടങ്ങും
ഒരു ഭാഷ ഉയിര്‍ കോണ്ടു

കറുത്ത് പോയ മനസ്സുകളില്‍
മാര്‍ഗ്ഗദീപം തെളിയിച്ച്
സംസ്‌കാരത്തിന്‍
മഹിത ദര്‍ശനങ്ങള്‍
മാനവികതക്ക്
സമര്‍പ്പിച്ചതും
ഈ ഭാഷയായിരിന്നു.

പ്രകാശത്തിന്‍ മേല്‍ പ്രകശമായ
ഒരു വിളക്കുമാടം
അതിന്റെ ശോഭയില്‍
വായനയുടെ
മഹത്വം
വിളംബരം ചെയ്ത
വിശുദ്ധ കുര്‍ആനും
അലിഫിനാല്‍ മധുപുരട്ടും
ഈ ഭാഷയിലല്ലോ..
കട്ടുറുമ്പ് പിറുപിറുത്തതും
മരംകൊത്തി സംവദിച്ചതും
നാമറിയുന്നത്
അറബി ഭാഷയിലൂടെ
ഇത് പുണ്യമാം ഭാഷ
ജനതയുടെ ഹ്യദയങ്ങളേ
വിശുദ്ദമാക്കിയുടും
മാനവികതയുടെ
ജീവസ്സുറ്റ ഭാഷ.

No comments:

Post a Comment