Pages

Popular Posts

Friday, July 13, 2012

ഭക്ഷ്യസാധനങ്ങള്‍ക്ക് വില കുതിച്ചുയരുന്നു  ഈ സന്ദര്ഭത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ളതു പോലെ കുബൂസ് എന്ന ദേശീയഭക്ഷണം കേരളത്തിലും വിതരണം ചെയ്യോണ്ടതിനെ കുറിച്ച് ഭക്ഷ്യമന്ത്രി ചിന്തിക്കേണ്ടിയിരിക്കുന്നു.

Saturday, July 7, 2012

നവസാമ്രാജത്വം

കോര്‍പറേറ്റുകള്‍
തീരുമാനിക്കും
ചാനലുകള്‍
ഇരയെ സൃഷ്ടിക്കും
പിന്നെ
ദംഷ്ട്രങ്ങള്‍ ആഴ്ത്തി
സര്‍വ്വവും ഹനിക്കും
ചര്‍ച്ചകള്‍
കൊടുമ്പിരികൊള്ളുമ്പോള്‍
നവസാമ്രാജത്വം
കൊളനിവത്കരണം
ആരംഭിക്കുകയായി  

ശ്രദ്ധ


ലിപ്സ്റ്റിക്കിട്ട അധരത്തിലെ ചായം ഇളകാതെ സംസാരിക്കാന്‍ ശീലിപ്പിച്ചതും അല്പം നഗ്നതയൊക്കെ പ്രദര്‍ശിപ്പിച്ച് നടന്നാല്‍ നല്ല ശ്രദ്ധ കിട്ടുമെന്നതും അവളെ പറഞ്ഞ് മനസ്സിലാക്കിയത് അവളുടെ കൂട്ടുകാരിയായിരുന്നു.
ഇത്തരത്തില്‍ നടന്നാല്‍ ജീവിതം ദുസ്സഹമാകുമെന്ന് അവളെ പഠിപ്പിച്ചത് അനുഭവമായിരുന്നു.

ഉമ്മുക്കുലുസു


വിവാഹത്തിന്റെ ആദ്യനാളുകളിലൊന്നില്‍ വിരുന്നിന് പോകാന്‍ നേരം അവള്‍ സാരിയണിഞ്ഞ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു
എങ്ങന്യാ.....ആദ്യായിട്ടാ.....സാരിയുടുക്കുന്നെ...  സാരിയുടെ ഞൊറികള്‍ ശരിപ്പെടുത്തിക്കൊണ്ടിരിക്കെ അവള്‍ ചോദിച്ചു
....നന്നായിട്ടുണ്ട്...ശരിക്കും വടിയിന്‍മേല്‍ ശീല ചുറ്റിയത് പൊലെ.........
കളവ് പറഞ്ഞില്ലങ്കില്‍ ജീവിതം ദുസ്സഹമാകുമെന്ന് എന്നെ പഠിപ്പിച്ചത് ഭാര്യയായിരുന്നു.

Friday, July 6, 2012

വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഒരൂ തുറന്ന കത്ത്

.
                         
ബഹുമാന്യ പ്രസിഡന്റിന് അഭിവാദ്യങ്ങള്‍,                                                                                 13-04-2012
      നമ്മുടെ ജില്ലയിലെ 100 പഞ്ചായത്തുകളില്‍ വെച്ച് പൊന്‍മുണ്ടം ഗ്രാമപഞ്ചായത്തിന് ലഭിച്ച അംഗീകാരം പത്രങ്ങളിലൂടെ അറിഞ്ഞിരിക്കുമല്ലോ..ജൂലൈ 30 ആണല്ലോ,വാര്‍ഷിക കണക്ക് അവതരിപ്പിക്കാനുള്ള അവസന തീയ്യതി,എന്നാല്‍ 2011-12 വാര്ഷിക കണക്ക് ഏപ്രില്‍ 4ന് തന്നെ അവതരിപ്പിച്ച് അവര്‍ അവാര്‍ഡ് കരസ്തമാക്കിയിരിക്കുന്നു.നമ്മുടെ പഞ്ചായത്താകട്ടേ ഭരണ കാര്യങ്ങളിലും മറ്റും ഒച്ചിനെപ്പോലും തോല്‍പിച്ച് കൊണ്ടിരിക്കുകയാണല്ലോ..നൂതനമായ ആശയങ്ങളില്‍ ഊന്നിയുള്ള ഒരു മുന്നേറ്റവും കാണുന്നില്ല,എല്ലാം നല്ല നിലയില്‍ നടക്കുന്നു എന്ന അധരവൃായാമത്തിന് അപ്പുറം കാര്യങ്ങളെല്ലാം നിശ്ചലമായികിടക്കുന്നു..മുന്‍ഭരണസമിതിയുടെ കാലത്ത് വളവന്നൂരിന്റെ വിളക്കുമാടമായ സി,എച്ച്,മുഹമ്മദ് കോയ സ്മാരക ലൈബ്രറി ഏറ്റവും നല്ല നിലയില്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.വൈകീട്ട് 7.30 വരേക്കും പൊതുജനങ്ങള്‍ക്കും വിദൃാര്‍ത്ഥികള്‍ക്കും,പുസ്തകങ്ങള്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു..പത്രങ്ങള്‍,ആനുകാലിക പ്രസിദ്ധീകരണങ്ങള്‍,തൊഴില്‍ വാര്‍ത്ത,ന്യുസ്,റഫറന്‍സിനുള്ള സൗകര്യം,പിന്നീട്‌ലക്ഷം തുക ചിലവഴിച്ച് അറിവിന്റെ അക്ഷയഖനിയായ ലൈബ്രറി വികസിപ്പിക്കുകയും മുകള്‍ നിലയില്‍ എല്‍-സി-ഡി പ്രോജക്ടറടക്കം വിശാലമായ വായനാ ഹാള്‍ സ്ഥാപിക്കുകയും ചെയ്തു..കൂടാതെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങുകയും ചെയ്തു..
           ് ഈ ഭരണസമിതി നിലവില്‍ വന്ന ഉടനെ ഒരു നിവേദനം സമര്‍പ്പിക്കപ്പെട്ടു,(ലൈബ്രറി തുറക്കാത്തത് കൊണ്ട്)ലൈബ്രറിയനെ നിയമിക്കുക,പ്രവര്‍ത്തന സമയം ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുക..പുസ്തകങ്ങള്‍ ലഭ്യമാക്കുക,പൊതുജനങ്ങള്‍ക്ക് ലൈബ്രറിയുടെ സേവനം ലഭ്യമാക്കുക..ഇന്റര്‍നെറ്റ് അവൈലബഌക്കുക
            എന്നാല്‍ ഭരണസമിതിയുടെ നിരുത്തരവാദത്തിന് തെളിവായിക്കൊണ്ടും,നിര്‍ജീവതയുടെ ഭരണത്തിന് സാക്ഷിയായിക്കൊണ്ടും chസ്മാരക ലൈബ്രറി അടഞ്ഞ്തന്നെ കിടക്കുന്നു.്DECCAN chronicle എന്ന പത്രത്തില്‍ ഈയിടെ ഒരു വാര്‍ത്തയുണ്ടായിരുന്നു..അക്ഷരവിരോധികളായ ഒരുകൂട്ടം ആളുകള്‍ ലാറ്റിനമേരിക്കയില്‍ ഒരു പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവത്ര,ഒടുവില്‍ വകുപ്പ് മന്ത്രി പോസിറ്റീവായി ഇടപെട്ടപ്പോള്‍ ആ പഞ്ചായത്തിന് ലാറ്റിനമേരിക്കയിലെ ഏറ്റവും മികച്ച പഞ്ചായത്ത് എന്ന ബഹുമതി ലഭിച്ചുവത്ര..
നമ്മുടെ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ഡോക്ടര്‍ mk.മുനീര്‍ സാഹിബാണങ്കില്‍ അക്ഷര സ്‌നേഹിയും ഗ്രന്ഥരചയിതാവുമാണ്.ഫാഷിസവും സംഘ്പരിവാരും എന്ന് അദ്ദേഹത്തിന്റെ ഗ്രന്ഥം വാങ്ങ്ിക്കൂട്ടിയത് നിരവധി അവാര്‍ഡൂകള്,സാക്ഷാല്‍ ഡോക്ടര് തോമസ് ഐസക്കിനോട് കടപിടിക്കുന്ന രചനാപാടവം. ഹോ..എന്നിട്ടും അദ്ദേഹത്തിന്റെ പിതാവിന്റ പേരിലുളള ലൈബ്രറി അടഞ് തന്നെ കിടക്കുന്നു അതും ആയിരക്കണക്കിന് വിദ്ദ്യര്‍ത്ഥികള്‍ ദിവസവും വന്ന് പോകുന്ന അറിവിന്റെ കേധാരമായ വളവന്നൂരില്‍..നമ്മുടെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എന്തെടുക്കുകയാണ്
ഇനി ബഹുമാന്യ പ്രസിഡന്റിനോട് ഇക്കാര്യം സൂചിപ്പിച്ച് നോക്കുക, ..ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ടല്ലോ..എന്ന ഒഴുക്കന്‍ മറുപടി കേള്‍ക്കാം...വിദ്യയുടെ വെള്ളിവെളിച്ചം കോണ്ട് നാടിനെ മാറ്‌റി പണിയാന്‍ മുന്‍പെ പറക്കേണ്ടവരുടെ സമീപനങ്ങള്‍..അധരവ്യായാമം ശീലമാക്കിയവര്‍,പറയുന്നത് പ്രവര്‍ത്തിപഥത്തില്‍ കാണിച്ച് തരുമെന്ന് പ്രതീക്ഷിക്കുകയല്ലാതെ എന്ത് ചെയ്യാന്‍
           സ്വന്തം കസേരക്ക് പിറകില്‍ സ്തിഥി ചെയ്യുന്ന,  മഹാനായ നേതാവ്  സി.എച്ച് മുഹമ്മദ് കോയയുടെ പേരിലുളള ഈ സ്മാരക ലൈബ്രറി പ്രവര്‍ത്തിപ്പിക്കാന്‍പോലും കഴിയാതെ പോകുന്ന ഈ ഭരണത്തില്‍ നിന്ന് വളവന്നുരിന്റെ വികസന മുരടിപ്പ് എത്രത്തോളമുണ്ടെന്ന് ഊഹിക്കാവുന്നതെയുള്ളൂ..
           ഈ പറയുന്നതില്‍ യാതൊരു രാഷ്ടീയവും കാണേണ്ടതില്ല..നാടിന്റെ നന്‍മക്ക് വേണ്ടിമാത്രം,പ്രിയമുള്ള പ്രസിഡന്റ് ഇനിയെങ്കിലുംഈ ലൈബ്രറി മൂന്ന് മുതല്‍ രാത്രി എട്ട് മണി വരെയെങ്കിലും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ എടുക്കണമെന്നും വിനയപൂര്‍വ്വം ആവശ്യപ്പെടുന്നു..
                                എന്ന്
                                വിപഌവാശംസകളോടെ
                                   sudoorvalavannur@gmail.com
ചര്‍ച്ചകള്‍ വഴിമാറിസഞ്ചരിച്ച് ബന്ധങ്ങള്‍ക്ക് വിള്ളല്‍ വരാതിരിക്കട്ടെ.........

പുലിയാണെന്നാണ് ഭാവമെങ്കിലും എന്റെ ഭര്‍ത്താവ് ഒരു വളര്‍ത്തുപൂച്ചയെ പ്പോലെ പാവമായിരുന്നു.ഞ്ഞാന്‍ എന്ത്പറഞ്ഞാലും അനുസരിക്കും,എത്രവേഗമാണ് ഓട് മേഞ്ഞ വീടിന്റെ സ്ഥാനത്ത് ടെറസിന്റെ ഇരുനിലമാളിക ഉയര്‍ന്നത്,മുറ്റത്ത് കിടന്നിരുന്ന പഴഞ്ചന്‍ ബൈക്ക് ലാന്‍സര്‍കാറായിപരിണമിച്ചത് നിമിഷങ്ങള്‍ കൊണ്ടായിരുന്നു..
       ബാങ്കില്‍ നിന്ന് ജപ്തിനോട്ടീസ് കൈപറ്റിയ ദിവസം എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ ഉഗ്രവിഷം കയ്യില്‍കൊടുത്ത് ഞാന്‍ ആശ്വസിപ്പിച്ചു,നമുക്കിതില്‍ അഭയം തേടാം..,
ഞാനിപ്പോള്‍ ജീവിക്കുന്നത് മറ്റൊരാളുടെ ഭാര്യയായിട്ടാണങ്കിലും അയാളുടെ നിത്യശാന്തിക്കായി എന്നും പ്രാര്‍ത്ഥിക്കാറുണ്ട്.

മൗനം


ആരില്‍ നിന്നോ കുതിച്ച് വന്ന കല്ല് മസ്ജിദിന്റെ ജനല്‍ ചില്ലുകള്‍ ഉടച്ചു.
എവിടെ നിന്നോ വന്ന് വീണ മറ്റൊന്ന് അമ്പലത്തിന്റെ ഓടുകളെ തകര്‍ത്തു
ജനങ്ങള്‍ ദൈവനാമത്തില്‍ തെരുവിലിറങ്ങി ആക്രോശിച്ചു, അധികം താമസിച്ചില്ല
വീടുകള്‍ കത്തിയെരിഞ്ഞു,കെട്ടും ഭാണ്ഡവുമായിവൃദ്ധര്‍ അലഞ്ഞു.
പിഞ്ചുമക്കള്‍ അനാഥരാക്കപ്പെട്ടു,വിധവകള്‍ കണ്ണീര്‍ വാര്‍ത്തു,ഇതെല്ലാം
മൗനമായി നോക്കിക്കണ്ട ആകാശം ദുഖത്താല്‍ കരയാന്‍ തുടങ്ങി....
നിലക്കാത്ത കരച്ചില്‍..മഹാപ്രളയത്തില്‍ ഇപ്പോള്‍ എല്ലൊം ശാന്തം.

ഓം ശാന്തി....


പുലിയാണെന്നാണ് ഭാവമെങ്കിലും എന്റെ ഭര്‍ത്താവ് ഒരു വളര്‍ത്തുപൂച്ചയെ പ്പോലെ പാവമായിരുന്നു.ഞ്ഞാന്‍ എന്ത്പറഞ്ഞാലും അനുസരിക്കും,എത്രവേഗമാണ് ഓട് മേഞ്ഞ വീടിന്റെ സ്ഥാനത്ത് ടെറസിന്റെ ഇരുനിലമാളിക ഉയര്‍ന്നത്,മുറ്റത്ത് കിടന്നിരുന്ന പഴഞ്ചന്‍ ബൈക്ക് ലാന്‍സര്‍കാറായിപരിണമിച്ചത് നിമിഷങ്ങള്‍ കൊണ്ടായിരുന്നു..
       ബാങ്കില്‍ നിന്ന് ജപ്തിനോട്ടീസ് കൈപറ്റിയ ദിവസം എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ ഉഗ്രവിഷം കയ്യില്‍കൊടുത്ത് ഞാന്‍ ആശ്വസിപ്പിച്ചു,നമുക്കിതില്‍ അഭയം തേടാം..,
ഞാനിപ്പോള്‍ ജീവിക്കുന്നത് മറ്റൊരാളുടെ ഭാര്യയായിട്ടാണങ്കിലും അയാളുടെ നിത്യശാന്തിക്കായി എന്നും പ്രാര്‍ത്ഥിക്കാറുണ്ട്.

ചിറകടി


തലക്ക് മുകളില്‍ കത്തിയെരിയുന്ന സൂര്യനെ വകവെക്കാതെ അയാള്‍ ധ്യതിപ്പെടുകയായിരുന്നു....
പെട്ടെന്നാണ് അവളില്‍ കണ്ണുടക്കിയത്....അയാളുടെ മനസ്സ് പിറകോട്ട് പാഞ്ഞു..
കാമ്പസിലെ വായനാ കോര്‍ണറില്‍ തനിച്ചിരിക്കെ മുല്ലമൊട്ടുകളുടെ സുഗന്ധം,കാമുകി മുന്‍പില്‍.
അയാള്‍ ആലിംഗനത്തിനായി ശ്രമിക്കവെ കുതറിമാറിക്കൊണ്ട് അവള്‍ മൊഴിഞ്ഞു
.......മറ്റൊരിക്കല്‍......
അവളുടെ ശുഷ്‌കിച്ച ശരീരത്തിലേക്കും മെലിഞ്ഞ കൈകളില്‍ പിടിച്ച് വലിക്കുന്ന കുഞ്ഞിനെയും നിര്‍ന്നിമേഷനായി നോക്കികൊണ്ടിരിക്കെ അവള്‍...
ദാ......വരുന്നു ഭര്‍ത്താവ്....
നിരത്തിലെ ആലിന്‍ ചുവട്ടിലായി വന്നുനിന്ന വയസ്സന്‍ ബസ്സിലേക്ക് ഭര്‍ത്താവുമൊന്നിച്ച് അവള്‍കയറവെ അയാളുടെ മനസ്സില്‍ പ്രണയത്തിന്റെ ചിറകടിയൊച്ച.

മൗനം


ആരില്‍ നിന്നോ കുതിച്ച് വന്ന കല്ല് മസ്ജിദിന്റെ ജനല്‍ ചില്ലുകള്‍ ഉടച്ചു.
എവിടെ നിന്നോ വന്ന് വീണ മറ്റൊന്ന് അമ്പലത്തിന്റെ ഓടുകളെ തകര്‍ത്തു
ജനങ്ങള്‍ ദൈവനാമത്തില്‍ തെരുവിലിറങ്ങി ആക്രോശിച്ചു, അധികം താമസിച്ചില്ല
വീടുകള്‍ കത്തിയെരിഞ്ഞു,കെട്ടും ഭാണ്ഡവുമായിവൃദ്ധര്‍ അലഞ്ഞു.
പിഞ്ചുമക്കള്‍ അനാഥരാക്കപ്പെട്ടു,വിധവകള്‍ കണ്ണീര്‍ വാര്‍ത്തു,ഇതെല്ലാം
മൗനമായി നോക്കിക്കണ്ട ആകാശം ദുഖത്താല്‍ കരയാന്‍ തുടങ്ങി....
നിലക്കാത്ത കരച്ചില്‍..മഹാപ്രളയത്തില്‍ ഇപ്പോള്‍ എല്ലൊം ശാന്തം.

ശലഭം


ഞാന്‍ അവളെ പ്രണയിച്ച്‌കൊണ്ടിരുന്നു..
അനുഭൂതികളുടെ മാസ്മരിക പ്രവാഹത്തില്‍ ഞ്ഞാന്‍ അവള്‍ക്ക് ഒരു പേരിട്ടു..
പ്രണയം എന്ന്...
പ്രണയത്തോട് ഞാന്‍ പറഞ്ഞു..
നിന്റെ നയനാഭിരാമ മേനിയിലല്ലോ എന്റെ പ്രണയ കഥകള്‍ ...
അപ്പോള്‍
പ്രണയം ഒരു മനോഹരമായ പനിനീര്‍പൂവായിമാറി...
ഞാനൊരു ചിത്രശലഭമായി തേന്‍ നുകരാന്‍ തുടങ്ങി.

ഒരുക്കം


അയാള്‍ അക്ഷമയോടെ വാച്ചിലേക്ക് നോക്കി
ഭാര്യ അപ്പോഴും അലമാരിയുടെ കണ്ണാടിക്ക് മുമ്പില്‍
ലിപ് ലൈനര്‍,ലിപ്സ്റ്റിക്ക്,നറിഷിംഗ്ക്രീം, ഐബ്രോപെന്‍സില്‍,
കുട്ടിക്കൂറ,പെര്‍ഫ്യൂം..........അവളുടെ കൈകളില്‍ നിന്ന് ഓരോന്നും തെന്നിമാറി...
ദൈവമേ...ഇവള്‍ എന്തിനുള്ള പുറപ്പാടാ....അയാള്‍ മനസ്സില്‍ വിചാരിച്ചു
ഞാന്‍പോകുകയാ...ശവം ദഹിപ്പിക്കാനെടുത്തിട്ടുണ്ടാകും....അയാള്‍ ക്ഷമകെ്ട്ട് പറഞ്ഞു.
അവളുടെ ശ്രദ്ധമുഴുവന്‍ ഐബ്രോപെന്‍സില്‍ ഉപയോഗിക്കുന്നതിലായിരുന്നു.

 

അവള്‍


ഞാന്‍ മനസ്സിലെ ഏതോ ഒരു കോണില്‍ അവള്ക്ക് ഒരു
ചെറിയ ഇടം നല്‍കി,അധികം താമസിയാതെ ഒരു ഇത്തിക്കണ്ണിയായി അവള്‍ എന്റെ ശരീരത്തില്‍ പറ്റിപ്പിടിച്ച് വളരാന്‍ തുടങ്ങി..ഉണങ്ങിയ ഒരു മരം കണക്കെ ഞാന്‍ ആകാശത്തെ നോക്കി നിലവിളിച്ചപ്പോള്‍ ഒരു കൊടുങ്കാറ്റായി അവള്‍ എന്നെ ഭൂമിയിലെ ആഗാധതയിലേക്ക് ആഴ്ത്തി.

ആജ്ഞാതം


പത്രത്തില്‍ അച്ചടിച്ചുവന്ന യുവതിയുടെ ആജ്ഞാത ജഢത്തിലേക്ക് സൂക്ഷിച്ച് നോക്കി അയാള്‍ പിറുപിറുത്തു
എത്ര കഷ്ടപ്പെട്ടു നിന്നെ ഈ വിധത്തിലാക്കാന്‍ .

മിഴി


അവളുടെ  പരിശുദ്ധിയെ തിളങ്ങുന്ന നയനങ്ങളില്‍കൂടി വായിച്ച്‌കൊണ്ടിരിക്കെ അവള്‍
എന്തൊരു നോട്ടം...
മുഖത്ത് മന്ദഹാസത്തിന്റെ വെണ്മ
കണ്ണുകളില്‍ ഹ്യദയത്തിന്റെ ഐശ്വര്യം
ക്ഷമിക്കണം ഒന്നും വിചാരിക്കല്ലേ...പതര്‍ച്ചയോടെ അയാള്‍.
ഇപ്പോള്‍ വിശുദ്ധിയെ മുഴുവന്‍ ഒപ്പിയെടുക്കുന്നത് അവളുടെ മിഴികള്‍.

സന്‍മാര്ഗ പാതയില്‍

ഈ ബ്രഹ്മാണ്ഢത്തിന്‍
അധിപതിയാം
രാജാധിരാജാ..
സര്‍വ്വേശ്വരാ..
വിശ്വം ഭരിക്കും
വിശൈ്വക നാഥാ..
നേരായ വഴി കാണിക്കണെ..
സന്‍മാര്ഗ പാതയില്‍
നയിച്ചീടണേ....

അസ്ത്രം


സിറ്റൗട്ടിലെ ചൂരല്‍ കസേരയിലിരുന്ന് പത്രത്തില്‍ മുഴുകിയിരിക്കെ തുരുമ്പ് പിടിച്ച ഗേറ്റ് നിലവിളിച്ചി..
മുറ്റത്ത് കൈകുഞ്ഞുമായി ഒരു യുവതി..
ഭാര്യയും അയാളും പരസ്പരം നോക്കി..ഇരുവരുടെയും മുഖത്ത് അന്ധാളിപ്പ്..
..ഈ കുഞ്ഞിന്റെ പിതാവ് നിങ്ങളാണ് മറന്നോ ആ നാളുകള്‍....
ഭാര്യ..തേങ്ങികരയാന്‍ തുടങ്ങി..ഒരലറലോടെ അവളുടെ കൈകള്‍ അയാളുടെ മുഖത്തും ശരിരത്തിലും പതിച്ചു..ഭാര്യ അയാള്‍ക്കുനേരെ ശാപ വാക്കുകള്‍ ഉതിര്‍ത്തു..
അയാള്‍ അമ്പരന്ന് നില്‍ക്കെ യുവതി വീണ്ടും ..
...ശ്ശോ....വീട് മാറി കേറീതാ..................സണ്ണിടെ വീടെന്ന് കരുതി കേറീതാ.........
വീണ്ടും ഗേറ്റിന്റെ കിരുകിരുപ്പ്.

വേഗത


പിറകില്‍ നിന്നുള്ള ബെല്ലടിക്കനുസരിച്ച് നിത്യാനന്ദന്റെ കാല്‍ ആക്‌സിലേറ്ററില്‍ അമര്‍ന്ന് കൊണ്ടിരുന്നു..
വളവും തിരിവുമുള്ള കറുത്ത പാതയിലുടെ സൗദാമിനി കുതിച്ച് പാഞ്ഞു..
യാത്രക്കാര്‍ മിഴിച്ച് നിന്നു,ചിലര്‍ പരിഭ്രാന്തിയോടെ ബസ്സിനുള്ളില്‍ ബഹളം വെക്കാന്‍ തുടങ്ങി
അതിലൊന്നും ശ്രദ്ധിക്കാതെ നിത്യാനന്ദന്‍ ഭ്രാന്തമായ വേഗതയില്‍ സൗദാമിനയെ പായിപ്പിച്ചു,ഇറക്കത്തോട് കൂടിയ ആവലിയ വളവിലെത്തിയപ്പോള്‍ നിത്യനന്ദന്‍ നിലവിളിച്ചു..
....നിയന്ത്രണം പോയേ......................................
യാത്രക്കാരുടെ നിലവിളികള്‍ തൊണ്ടയില്‍ കുരുങ്ങിനിന്നു.റോഡരികിലെ കൂറ്റന്‍ പരസ്യബോര്‍ഡിനേയും കൊണ്ട് ബസ് ആഗാതമായ കൊക്കയിലേക്ക് ...........
ഒരു വലിയ വൃക്ഷത്തിന്റെ ശിഖരങ്ങള്‍ ബസ്സിനെ താങ്ങി നിറുത്തി....പിന്നെ...വലിയ ശബ്ദത്തോടെ താഴേക്ക്.....
അയാളുടെ തോണ്ടയില്‍ കുരുങ്ങിനിന്ന കരച്ചില്‍ ഒരട്ടഹാസമായി പുറത്തുവന്നു....
....അേേയ്യാ...............
ഭാര്യ ഞെട്ടിയുണര്‍ന്നു.

കണ്ണീര്‍പൂക്കള്‍


നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പുഞ്ചപ്പാടത്തിലെ
ഒരു വരമ്പ് മുറിച്ച് കടക്കവെ അവിചാരിതമായ് അവള്‍ മുമ്പില്‍....
ഓടി വന്ന കുളിര്‍കാറ്റില്‍ അവര്‍ ഒറ്റ ശരീരമായി...
തുടുത്ത അധരങ്ങളില്‍ ചുകന്ന പൊട്ട് രൂപപെട്ട് വരേെവ,കാമുകി കുറുകി
മതി...മതി....എന്തൊരു കൊതിയാ...അവള്‍ അവന്റെ ഹൃദയം പറിച്ചുമാറ്റി..
ഞാന്‍ പോവ്വാ....അമ്മാവന്‍ കാത്തുനില്പ്പാ....വീണ്ടും കാണാം..
മങ്ങിയ കണ്ണാടിയിലെന്നപോലെ ഓര്‍മയുടെ തിരശ്ശീലയില്‍ ചിത്രങ്ങള്‍
വര്‍ണ്ണരാജി തീര്ത്തു..
കാമുകിയുടെ കുഴിമാടത്തില്‍ കണ്ണീര്‍പൂക്കളര്‍പ്പിച്ചൂനില്‍ക്കെ അവന്‍ അനശ്വരതയിലേക്കുള്ള
പ്രയാണം തുടങ്ങിയിരുന്നു.

നവസാമ്രാജത്വം

കോര്‍പറേറ്റുകള്‍
തീരുമാനിക്കും
ചാനലുകള്‍
ഇരയെ സൃഷ്ടിക്കും
പിന്നെ
ദംഷ്ട്രങ്ങള്‍ ആഴ്ത്തി
സര്‍വ്വവും ഹനിക്കും
ചര്‍ച്ചകള്‍
കൊടുമ്പിരികൊള്ളുമ്പോള്‍
നവസാമ്രാജത്വം
കൊളനിവത്കരണം
ആരംഭിക്കുകയായി