Pages

Popular Posts

Saturday, April 7, 2012

വളവന്നൂര്‍ ചരിത്ര വീഥികളിലൂടെ

വളവന്നൂര്‍ ചരിത്ര വീഥികളിലൂടെ തയ്യാറാക്കിയത് അബ്ദുല്‍ ലത്തീഫ്.വി.കന്‍മനം
സുദൂര്‍

‍വിദ്യാഭ്യസ നവോത്ഥാന രംഗങ്ങളിലും മത സാമുഹിക മേഖലകളിലും പ്രഭ ചൊരിയുന്ന വളവന്നുര്‍ ഒട്ടേറെ ചരിത്ര പൈതൃകങ്ങളുടെ നാടാണ് ..വെട്ടത്ത് രാജാവിന്റെ അധീനതയിലായിരുന്ന കന്‍മനം പ്രദേശവും സാമൂതിരി രാജാവിന്റെയും ടിപ്പുസുല്‍ത്താന്റെയും കീഴിലായിരുന്ന വളവന്നൂര്‍ പ്രദേശവും കൂടിചേര്‍ന്ന ഈകൊച്ചുഗ്രാമത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ പഴമക്കാരുടെ സ്മ്യതി പഥങ്ങളില്‍ മായാതെ കിടക്കുന്നുണ്ട്.പില്‍ക്കാലത്ത് വൈദേശിക ശക്തികളുടെയും രാജകീയ വാഴ്ച്ചയുടെയുമൊക്കെ കീഴിലായിരുന്നു വളവന്നൂര്‍.ഈ കര്‍ഷക ഗ്രാമത്തെ കുറിച്ചുള്ള ചരിത്ര സ്മരണകള്‍ പേരില്‍ നിന്ന് തന്നെ തുടങ്ങാം.. പാടവും തോടും വിശാലമായ വയലേലകളും ഉളള കൊച്ചു ഗ്രാമം,കാര്‍ഷിക സമ്പല്‍ സമൃതിയാല്‍ പച്ചപ്പണിഞ്ഞ ഈ നാടിന്റെ ജീവനാഡികള്‍ മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന കര്‍ഷകന്‍,വളവന്‍ എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ കര്‍ഷകന്‍ എന്നാണ്.കര്‍ഷകന്റെയും കൃഷിയുടെയും നാട് എന്ന അര്‍ത്ഥത്തില്‍ വളവന്‍മാരുടെ ഊരായി അറിയപ്പെട്ടു.അങ്ങനെ അത് വളവന്നൂര്‍ ആയി മാറി എന്ന് സമര്‍ത്ഥിക്കപ്പെടുന്നു. അറേബ്യയും കേരളവും തമ്മില്‍ കച്ഛവട വ്യാപാരം ഇസ്ലാംമതം ആവിര്‍ഭവിക്കുന്നതിന് മുന്‍പ് തന്നെ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.ഇസഌം മതം വരുന്നതിന് മുമ്പുളള ഇരുണ്ടയുഗം എന്നറിടപ്പെടുന്നDARK AGEലെ അറബിക്കവിതകളില്‍,ഇവിടത്തെ കാര്‍ഷികവിളകളായ,കുരുമുളക്,ഇഞ്ചി ,തേങ്ങ,അടക്ക,ഏലം,കാറാമ്പൂ, (ചന്ദനം,തേക്ക്,ഇന്ത്യന്‍നിര്‍മ്മിത വാള്‍)മുതലായ പദങ്ങള്‍ യഥേഷ്ടം ഉപയോഗിച്ചത് അവര്‍ ചൂണ്ടികാണിക്കുന്നു..വലവ് നൂര്‍..എന്ന അറബി പദത്തിന് അര്‍ത്ഥം ,വെളിച്ചം ഉണ്ടെങ്കില്‍, വിദ്യഉണ്ടെങ്കില്‍,അറിവുണ്ടെങ്കില്‍ എന്നൊക്കെയാണ് അര്‍ത്ഥം,കൃഷിയാല്‍ അനുഗ്രഹീതമായ ഈ നാട്ടില്‍ വിദ്യകൂടി ഉണ്ടാകണമെന്ന് പൂര്‍വ്വികര്‍ ആഗ്രഹിച്ചുവത്ര..വളവന്നൂര്‍ എന്ന പേര് വലവ് നൂര്‍ എന്ന അറബി പദത്ഥില്‍നിന്ന് ഉത്ഭവിച്ചതെന്നും ചൂണ്ടികാണിക്കപ്പെടുന്നു.പൂര്‍വ്വികരുടെ ആഗ്രഹപ്രകാരം വിദ്യാഭ്യാസ സമുച്ചയങ്ങളുടെ കേന്ദ്രമായി വളവന്നൂര്‍ മാറുകയും ചെയ്തു എന്നത് ചരിത്ര നിയോഗം തന്നെ. മലബാറിലെ പ്രധാന വാണിജ്യകേന്ദ്രമായ തലക്കടത്തൂരിലേക്ക് വളഞ്ഞും ചരിഞ്ഞും പോകുന്ന ഊടുവഴികളിലൂടെയുള്ള യാത്രകളിലൂടെ വളഞ്ഞ ഊര് എന്ന് വിളിക്കപ്പെടുകയും പിന്നീട് ഇത് ലോപിച്ച് വളവന്നൂരാകുകയും ചെയ്തു എന്നാണ് മറ്‌റോരു ഐതീഹ്യം.വൈദശികാധിപത്യത്തിന്നെതിരില്‍ ധീരോധാത്തമായ പോരാട്ടങ്ങള്‍ നടത്തി പേരും പെരുമയും ആഗ്രഹിക്കാതെ കാലയവനികയില്‍ മറഞ്ഞ്‌പോയ ഒട്ടേറെ ധീര ദേശാഭിമാനികള്‍ക്ക് ജന്‍മം നല്‍കിടയ മണ്ണാണിത്. ബ്രിട്ടിഷ് സാമ്രാജ്ജ്യത്തിനെതിരില്‍ നടന്ന ധീരമായ ചെറുത്ത് നില്‍പ്പിന്റെ വീരസ്മരണകള്‍ അയവിറക്കുമ്പോള്‍ വളവന്നൂരിലെ പഴമക്കാര്‍ക്ക് യൗവ്വനത്തിന്റെ പ്രസരിപ്പ് .തോള്ളായിരത്തി ഇരുപത്തൊന്നുകളില്‍ ഒളിപ്പോരുകള്‍ക്ക് സാക്ഷ്യം വഹിച്ച വളവന്നൂര്‍ കോട്ടക്കുന്നിലെ നരിമടയും പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പുതുക്കോട്ടില്‍ സൈതാലിക്കുട്ടിയും വീട്ടില്‍ കയറിയ പട്ടാളത്തെ നേരിട്ട കമ്മത്ത് ചിത്തമ്മയും,പുത്തൂര്‍ പള്ളി പട്ടാളം ആക്രമിച്ചപ്പോള്‍ ബ്രിട്ടീഷ് പട്ടാളത്തിന് മുന്‍പില്‍ വിരിമാറ് കാണിച്ച് രക്തസാക്ഷിയായ മയ്യേരി അഹമ്മദ് സാഹിബിനും മറ്റു ധീരദേശാഭിമാനികള്‍ക്കുമോക്കെ ജന്മം നല്‍കിയ നാടാണിത്. ചരിത്രത്തിലിടം കിട്ടാതെ പോയ കല്‍പകഞ്ചേരി സബ് രജിസ്ട്രാഫീസ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് ഇവിടത്തെ പൂര്‍വ്വികരായിരുന്നു,സ്വതന്ത്രസമര സേനാനിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനോപ്പം ജയില്‍വാസം അനുഭവിച്ച തയ്യില്‍ മുയ്തീന്‍കുട്ടി സാഹിബും സ്വതന്ത്രലബ്ധിക്ക് വേണ്ടി കാരാഗ്രഹത്തിലടക്കപ്പെട്ട താണിക്ക പറമ്പില്‍ കറപ്പുവുമെല്ലാം ഈ ദേശത്തിന്റെ സന്തതികളെത്ര. 1821ല്‍ നിര്‍മ്മിച്ച പൂഴിക്കുത്ത് പഴയജുമുഅത്ത് പള്ളിയും ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച പഴയ പോലീസ് സ്‌റ്റേഷനും നൂറ്റാണ്ട് പഴക്കമുളള കന്‍മനം ശിവക്ഷേത്രവും വളവന്നൂരിനടുത്ത കാനഞ്ചേരിയില്‍,ലഭ്യമായ ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ 400ഓളം വര്‍ഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന കാനഞ്ചേരി പള്ളിയുമോക്കെ ചെറിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും വളവന്നൂരിലും പരിസരപ്രദേശങ്ങളിലും ഇന്നും നിലനില്‍ക്കുന്ന ചരിത്രസ്മാരകങ്ങളാണ്.കല്പകഞ്ചേരി സബ് രജ്‌സ്ട്രാഫീസ് ബ്രിട്ടിഷ് പ്രൗഡി വിളിചോതുന്നതോടപ്പം ചരിത്രാന്്വഷികള്ക്ക് കൗതുകം നല്‍കുന്ന കാഴ്ചയാണ്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ വലംകയ്യായ് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്കും സാമുദായിക നവീകരണത്തിനും നേതൃത്്വം കൊടുത്തിരുന്ന ഒടായപ്പുറത്ത് ചേക്കുട്ടി സാഹിബിന്റെ പ്രവര്‍ത്തന കേന്ദ്രം കല്പകഞ്ചേരിയും വളവന്നൂരും പരിസര പ്രദേശങ്ങളുമായിരുന്നു.ഒരു സാഹിത്യകാരന്‍ കൂടിയായിരുന്ന അദ്ദേഹം ജയില്‍വാസകാലത്ത് കവിതയിലായിരുന്നുവത്ര കത്തുകള്‍ അയച്ചിരുന്നത്. വളവന്നൂര്‍ പഞ്ചായത്തിലെ നടയാല്‍ പറമ്പില്‍ ടിപ്പുവിന്റെ ഒളിപോരാളികള്‍ തമ്പടിച്ചതായി പറയപ്പെടുന്നു.ആചരിത്രത്തെയോക്കെ നെഞ്ചിലേറ്റി വളവന്നൂര്‍ പ്രദേശം ഗതകാല പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു.

No comments:

Post a Comment