Pages

Popular Posts

Monday, April 16, 2012

വ്യാസമഹര്‍ഷിയുടെ പ്രവചനം

ലോകത്തുള്ള ഇതര മതഗ്രന്ഥങ്ങളെയെല്ലാം പോലെ ഹിന്ദു മതഗ്രന്ഥങ്ങളും വരാനിരിക്കുന്ന ഒരു മഹാചാര്യനെ സംബന്ധിച്ച പ്രവചനങ്ങളുള്‍ക്കൊള്ളുന്നുണ്ട്. ഹിന്ദുമതഗ്രന്ഥങ്ങളില്‍ രണ്ടുതരം മഹല്‍വ്യക്തികളെക്കുറിച്ചാണ് പൊതുവെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. അവതാരങ്ങളും ആചാര്യന്മാരുമാണവര്‍ ഋഷികളെന്നും മഹര്‍ഷിമാരെന്നും മന്ത്രദ്രഷ്ടാക്കളെന്നുമെല്ലാം വിളിക്കപ്പെടുന്നത് ആചാര്യന്മാരാണ്. ഇവരുടെ നാമം കൂടുതലായി പ്രയോഗിക്കപ്പെടുന്നത് ലിഖിതരേഖകളോട് ബന്ധപ്പെടുത്തിയാണ്. അവതാരങ്ങളെയാവട്ടെ സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ട് , ധര്‍മസംസ്ഥാപനത്തിന്നുവേണ്ടി പ്രത്യക്ഷപ്പെടുന്ന മഹത്തുക്കളായാണ് ഹൈന്ദവ ഗ്രന്ഥങ്ങള്‍ നമുക്ക് പരിചയപ്പെടുത്തുന്നത്.തികച്ചും വ്യത്യസ്തങ്ങളെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ദൌത്യങ്ങളാണ് ആചാര്യന്മാര്‍ക്കും അവതാരങ്ങള്‍ക്കുമുള്ളത്. പക്ഷെ ഈ രണ്ടു സങ്കല്‍പങ്ങളും ചിലയിടങ്ങളിലെങ്കിലും കൂട്ടിമുട്ടുന്നതായി നമുക്ക് കാണാന്‍കഴിയും. ഉദാഹരണത്തിന് വ്യാസമഹര്‍ഷിയുടെ കാര്യമെടുക്കുക. സാധാരണ ഹിന്ദുക്കള്‍ക്കിടയില്‍ ഇത്രയധികം പരിചിതനായ മറ്റൊരു ആചാര്യനില്ലെന്നതാണ് വസ്തുത. വേദങ്ങളെ നാലായി പരുത്തതും അഷ്ടാദസ പുരാണങ്ങള്‍ രചിച്ചതും മഹാഭാരതം എഴുതിയതുമെല്ലാം വ്യാസമഹര്‍ഷിയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീമഹാദേവീഭാഗവതം പരിചയപ്പെടുത്തുന്ന ഇരുപത്തിയാറ് അവതാരങ്ങളില്‍ വ്യാസനും ഉള്‍ക്കൊള്ളുന്നുവെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അവതാര സങ്കല്‍പവും ആചാര്യ സങ്കല്‍പവും കൂട്ടിമുട്ടുന്ന അപൂര്‍വം രംഗങ്ങളിലൊന്നാണിത്. ഇതില്‍ നിന്ന് ഈ രണ്ടു സങ്കല്‍പങ്ങളും സമാന്തര രേഖകളല്ലെന്ന് നമുക്ക് മനസ്സിലാക്കാം.മഹാവിഷ്ണുവിന്റെ അവതാരങ്ങളിലാണ് ഇന്ന് ഹൈന്ദവര്‍ പൊതുവായി വിശ്വസിക്കുന്നത്. ശിവനും രുദ്രന്‍, ഭവന്‍, മഹാകാലന്‍, അര്‍ധ നാരീശ്വരന്‍ തുടങ്ങിയ ജഢാവിഷ്കാരങ്ങളുണ്ടായിരുന്നുവെന്ന ശൈവ വിശ്വാസം ഇന്ന് പ്രാബല്യത്തിലില്ല. മഹാവിഷ്ണുവിമ്പത്ത് അവതാരങ്ങളുണ്ടെന്നാണ്പൊതുവായ വിശ്വാസം. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ശ്രീഷ്ണന്‍, ബലരാമന്‍, കല്‍ക്കി എന്നിവരാണ് ദശാവതാരങ്ങള്‍. ഇതില്‍ നിന്നു വ്യത്യസ്തമായി ശ്രീ മഹാദേവീ ഭാഗവതം പറയുന്നത് മഹാവിഷ്ണുവിന് ഇരുപത്തിയാറ് അവതാരങ്ങളുണ്ട് എന്നാണ്. ദൈവത്തിന് അസംഖ്യ, അവതാരങ്ങളുണ്ടെന്നും അവയില്‍ പ്രധാനപ്പെട്ടവ മാത്രമാണ് പത്തും ഇരുപത്തിയാറുമായി പരാമര്‍ശിക്കപ്പെടുന്നതെന്നുമാണ് പണ്ഡിതാഭിപ്രായം. 'അവ താരേഹ്യ സാംഖ്യേയഹരേഃ സത്വനിധേര്‍ദ്വിജാ' എന്ന ഭാഗവത വചനപ്രകാരവും അവതാരങ്ങള്‍ അസംഖ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതില്‍ എല്ലാ അഭിപ്രായപ്രകാരവും വരാനിരിക്കുന്ന ഒരേയൊരു അവതാരം മാത്രമേയുള്ളൂ കല്‍ക്കി. കല്‍ക്കിയുടെ അവതാരത്തെയും അന്നുണ്ടാവുന്ന സംഭവങ്ങളെയും കുറിച്ച് വിഷ്ണുപുരാണത്തിലും കല്‍ക്കി പുരാണത്തിലും വിവരിക്കപ്പെട്ടിട്ടുണ്ട്.അവസാനത്തെ അവതാരം എന്ന സങ്കല്‍പത്തിന് സമാന്തരമായി അവസാനം വരാനിരിക്കുന്ന ആചാര്യന്‍ എന്ന തത്വമോ പരാമര്‍ശങ്ങളോ ഹിന്ദുമത ഗ്രന്ഥങ്ങളിലൊന്നും കാണാനില്ലെന്നത് ശരിയാണ്. എന്നാല്‍, വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് വിവരിക്കുന്നതിനിടയില്‍ പ്രസ്തുത സംഭവങ്ങളോടൊപ്പം പ്രത്യക്ഷപ്പെടുന്ന ആചാര്യന്മാരെക്കുറിച്ച് പരാമര്‍ശങ്ങള്‍ അവയിലണ്ട്.വരാനിരിക്കുന്ന ആചാര്യന്മാരെയും അവസാനത്തെ അവതാരത്തെയും കുറിച്ച് ഹിന്ദുമതഗ്രന്ഥങ്ങളില്‍ വന്ന പരാമര്‍ശങ്ങളില്‍ ചിലത് മുഹമ്മദ് നബി(സ)യെക്കുറിച്ചുള്ളവയാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് ഗവേഷണപടുക്കളായ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രസ്തുത അഭിപ്രായങ്ങള്‍ ഉദ്ധരിക്കുക മാത്രമാണിവിടെ ചെയ്യുന്നത്‌

2 comments:

  1. ഇത് എനിക്ക് വന്ന മെയിലില്‍ നിന്ന് എടുത്തതാണ്..
    റഫറന്‍സിന് വേണ്ടി എടുത്തുവെക്കുന്നു,,,

    ReplyDelete