അയാള്‍ അക്ഷമയോടെ വാച്ചിലേക്ക് നോക്കി
ഭാര്യ അപ്പോഴും അലമാരിയുടെ കണ്ണാടിക്ക് മുമ്പില്‍
ലിപ് ലൈനര്‍,ലിപ്സ്റ്റിക്ക്,നറിഷിംഗ്ക്രീം, ഐബ്രോപെന്‍സില്‍,
കുട്ടിക്കൂറ,പെര്‍ഫ്യൂം..........അവളുടെ കൈകളില്‍ നിന്ന് ഓരോന്നും തെന്നിമാറി...
ദൈവമേ...ഇവള്‍ എന്തിനുള്ള പുറപ്പാടാ....അയാള്‍ മനസ്സില്‍ വിചാരിച്ചു
ഞാന്‍പോകുകയാ...ശവം ദഹിപ്പിക്കാനെടുത്തിട്ടുണ്ടാകും....അയാള്‍ ക്ഷമകെ്ട്ട് പറഞ്ഞു.
അവളുടെ ശ്രദ്ധമുഴുവന്‍ ഐബ്രോപെന്‍സില്‍ ഉപയോഗിക്കുന്നതിലായിരുന്നു.
No comments:
Post a Comment