വിവാഹത്തിന്റെ ആദ്യനാളുകളിലൊന്നില്‍ വിരുന്നിന് പോകാന്‍ നേരം അവള്‍ സാരിയണിഞ്ഞ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു
എങ്ങന്യാ.....ആദ്യായിട്ടാ.....സാരിയുടുക്കുന്നെ... സാരിയുടെ ഞൊറികള്‍ ശരിപ്പെടുത്തിക്കൊണ്ടിരിക്കെ അവള്‍ ചോദിച്ചു
....നന്നായിട്ടുണ്ട്...ശരിക്കും വടിയിന്‍മേല്‍ ശീല ചുറ്റിയത് പൊലെ.........
കളവ് പറഞ്ഞില്ലങ്കില്‍ ജീവിതം ദുസ്സഹമാകുമെന്ന് എന്നെ പഠിപ്പിച്ചത് ഭാര്യയായിരുന്നു.
No comments:
Post a Comment