പുലിയാണെന്നാണ് ഭാവമെങ്കിലും എന്റെ ഭര്‍ത്താവ് ഒരു വളര്‍ത്തുപൂച്ചയെ പ്പോലെ പാവമായിരുന്നു.ഞ്ഞാന്‍ എന്ത്പറഞ്ഞാലും അനുസരിക്കും,എത്രവേഗമാണ് ഓട് മേഞ്ഞ വീടിന്റെ സ്ഥാനത്ത് ടെറസിന്റെ ഇരുനിലമാളിക ഉയര്‍ന്നത്,മുറ്റത്ത് കിടന്നിരുന്ന പഴഞ്ചന്‍ ബൈക്ക് ലാന്‍സര്‍കാറായിപരിണമിച്ചത് നിമിഷങ്ങള്‍ കൊണ്ടായിരുന്നു..
ബാങ്കില്‍ നിന്ന് ജപ്തിനോട്ടീസ് കൈപറ്റിയ ദിവസം എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ ഉഗ്രവിഷം കയ്യില്‍കൊടുത്ത് ഞാന്‍ ആശ്വസിപ്പിച്ചു,നമുക്കിതില്‍ അഭയം തേടാം..,
ഞാനിപ്പോള്‍ ജീവിക്കുന്നത് മറ്റൊരാളുടെ ഭാര്യയായിട്ടാണങ്കിലും അയാളുടെ നിത്യശാന്തിക്കായി എന്നും പ്രാര്‍ത്ഥിക്കാറുണ്ട്.
No comments:
Post a Comment