നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പുഞ്ചപ്പാടത്തിലെ
ഒരു വരമ്പ് മുറിച്ച് കടക്കവെ അവിചാരിതമായ് അവള്‍ മുമ്പില്‍....
ഓടി വന്ന കുളിര്‍കാറ്റില്‍ അവര്‍ ഒറ്റ ശരീരമായി...
തുടുത്ത അധരങ്ങളില്‍ ചുകന്ന പൊട്ട് രൂപപെട്ട് വരേെവ,കാമുകി കുറുകി
മതി...മതി....എന്തൊരു കൊതിയാ...അവള്‍ അവന്റെ ഹൃദയം പറിച്ചുമാറ്റി..
ഞാന്‍ പോവ്വാ....അമ്മാവന്‍ കാത്തുനില്പ്പാ....വീണ്ടും കാണാം..
മങ്ങിയ കണ്ണാടിയിലെന്നപോലെ ഓര്‍മയുടെ തിരശ്ശീലയില്‍ ചിത്രങ്ങള്‍
വര്‍ണ്ണരാജി തീര്ത്തു..
കാമുകിയുടെ കുഴിമാടത്തില്‍ കണ്ണീര്‍പൂക്കളര്‍പ്പിച്ചൂനില്‍ക്കെ അവന്‍ അനശ്വരതയിലേക്കുള്ള
പ്രയാണം തുടങ്ങിയിരുന്നു.
No comments:
Post a Comment