Pages

Popular Posts

Friday, July 6, 2012

വേഗത


പിറകില്‍ നിന്നുള്ള ബെല്ലടിക്കനുസരിച്ച് നിത്യാനന്ദന്റെ കാല്‍ ആക്‌സിലേറ്ററില്‍ അമര്‍ന്ന് കൊണ്ടിരുന്നു..
വളവും തിരിവുമുള്ള കറുത്ത പാതയിലുടെ സൗദാമിനി കുതിച്ച് പാഞ്ഞു..
യാത്രക്കാര്‍ മിഴിച്ച് നിന്നു,ചിലര്‍ പരിഭ്രാന്തിയോടെ ബസ്സിനുള്ളില്‍ ബഹളം വെക്കാന്‍ തുടങ്ങി
അതിലൊന്നും ശ്രദ്ധിക്കാതെ നിത്യാനന്ദന്‍ ഭ്രാന്തമായ വേഗതയില്‍ സൗദാമിനയെ പായിപ്പിച്ചു,ഇറക്കത്തോട് കൂടിയ ആവലിയ വളവിലെത്തിയപ്പോള്‍ നിത്യനന്ദന്‍ നിലവിളിച്ചു..
....നിയന്ത്രണം പോയേ......................................
യാത്രക്കാരുടെ നിലവിളികള്‍ തൊണ്ടയില്‍ കുരുങ്ങിനിന്നു.റോഡരികിലെ കൂറ്റന്‍ പരസ്യബോര്‍ഡിനേയും കൊണ്ട് ബസ് ആഗാതമായ കൊക്കയിലേക്ക് ...........
ഒരു വലിയ വൃക്ഷത്തിന്റെ ശിഖരങ്ങള്‍ ബസ്സിനെ താങ്ങി നിറുത്തി....പിന്നെ...വലിയ ശബ്ദത്തോടെ താഴേക്ക്.....
അയാളുടെ തോണ്ടയില്‍ കുരുങ്ങിനിന്ന കരച്ചില്‍ ഒരട്ടഹാസമായി പുറത്തുവന്നു....
....അേേയ്യാ...............
ഭാര്യ ഞെട്ടിയുണര്‍ന്നു.

No comments:

Post a Comment