സിറ്റൗട്ടിലെ ചൂരല്‍ കസേരയിലിരുന്ന് പത്രത്തില്‍ മുഴുകിയിരിക്കെ തുരുമ്പ് പിടിച്ച ഗേറ്റ് നിലവിളിച്ചി..
മുറ്റത്ത് കൈകുഞ്ഞുമായി ഒരു യുവതി..
ഭാര്യയും അയാളും പരസ്പരം നോക്കി..ഇരുവരുടെയും മുഖത്ത് അന്ധാളിപ്പ്..
..ഈ കുഞ്ഞിന്റെ പിതാവ് നിങ്ങളാണ് മറന്നോ ആ നാളുകള്‍....
ഭാര്യ..തേങ്ങികരയാന്‍ തുടങ്ങി..ഒരലറലോടെ അവളുടെ കൈകള്‍ അയാളുടെ മുഖത്തും ശരിരത്തിലും പതിച്ചു..ഭാര്യ അയാള്‍ക്കുനേരെ ശാപ വാക്കുകള്‍ ഉതിര്‍ത്തു..
അയാള്‍ അമ്പരന്ന് നില്‍ക്കെ യുവതി വീണ്ടും ..
...ശ്ശോ....വീട് മാറി കേറീതാ..................സണ്ണിടെ വീടെന്ന് കരുതി കേറീതാ.........
വീണ്ടും ഗേറ്റിന്റെ കിരുകിരുപ്പ്.
No comments:
Post a Comment